ആല്‍ബര്‍ട്ട 2019ല്‍ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലേക്ക് 3357 എക്‌സ്പ്രസ് എന്‍ഡി ഉദ്യോഗാര്‍ത്ഥികളെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തു; 300 സിആര്‍എസ് പോയിന്റോളം നേടിയവര്‍ക്ക് അവസരം; ഇഇ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 പോയിന്റുകള്‍

ആല്‍ബര്‍ട്ട 2019ല്‍ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലേക്ക് 3357 എക്‌സ്പ്രസ് എന്‍ഡി ഉദ്യോഗാര്‍ത്ഥികളെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തു; 300 സിആര്‍എസ് പോയിന്റോളം നേടിയവര്‍ക്ക് അവസരം;  ഇഇ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 പോയിന്റുകള്‍
2019ല്‍ ഇതുവരെ നടത്തിയ ഡ്രോകളിലൂടെ ആല്‍ബര്‍ട്ട 3357 എക്‌സ്പ്രസ് എന്‍ഡി ഉദ്യോഗാര്‍ത്ഥികളെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വൈറ്റ് ചെയ്തു.ചുരുങ്ങിയ സിആര്‍എസ് പോയിന്റായ 300 നേടിയവരെയാണ് ഇത്തരത്തില്‍ ക്ഷണിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.2019ല്‍ ആല്‍ബര്‍ട്ട അതിന്റെ എക്‌സ്പ്രസ് എന്‍ട്രി അലൈന്‍ഡ് ഇമിഗ്രേഷന്‍ സ്ട്രീമായ എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലേക്ക് 14 ഡ്രോകള്‍ നടത്തിയാണ് ഇത്രയും പേരെ ഇന്‍വൈറ്റ് ചെയ്തിരിക്കുന്നത്.

ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം (എഐഎന്‍പി) നോമിനേറ്റ് ചെയ്യുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി 600 പോയിന്റുകളാണ് അവരുടെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) ലഭിക്കുന്നത്. ഇതിലൂടെ കനേഡിയന്‍ പിആറിന് അപേക്ഷിക്കുന്നതിന് അവര്‍ക്ക് തീര്‍ച്ചയായും ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനാണ് ഈ പോയിന്റുകള്‍ വഴിയൊരുക്കുന്നത്.ആല്‍ബര്‍ട്ടയില്‍ നിന്നും ഇത്തരത്തില്‍ നോമിനേഷന്‍ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം മാനേജ് ചെയ്യുന്ന മൂന്ന് ഫെഡറല്‍ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളില്‍ അര്‍ഹത നേടിയിരിക്കണം.

ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയാണാ പ്രോഗ്രാമുകള്‍. ഇതിന് പുറമെ ഇവര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ പ്രൊഫൈലുണ്ടായിരിക്കുകയും വേണം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിലൂടെ ഈ പ്രവിശ്യയ്ക്ക് യോജിക്കുന്ന യോഗ്യതകളുള്ള ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ സെര്‍ച്ച് ചെയ്യാവുന്നതും ഇവരെ പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ക്ഷണിക്കാനും സാധിക്കും.

Other News in this category



4malayalees Recommends