ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പെരുകി വരുന്നു; 2018 ജൂണില്‍ ആറ് ലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍; 2016ല്‍ നിന്നും 30 ശതമാനം വര്‍ധനവ്; കുടിയേറ്റക്കാരില്‍ ഇംഗ്ലണ്ടും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പെരുകി വരുന്നു; 2018 ജൂണില്‍ ആറ് ലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍; 2016ല്‍ നിന്നും 30 ശതമാനം വര്‍ധനവ്; കുടിയേറ്റക്കാരില്‍ ഇംഗ്ലണ്ടും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പെരുകി വരുന്നുവെന്നാണ് ഏറ്റവും പുതിയ ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് (എബിഎസ്) പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജൂണിലെ കണക്ക് പ്രകാരം ഓസ്‌ട്രേലിയയില്‍ 5,92,000 ഇന്ത്യക്കാരാണുള്ളത്. 2016ലെ സെന്‍സസ് കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2016ല്‍ 4,55,389 ഇന്ത്യക്കാരായിരുന്നു ഓസ്‌ട്രേലിയയിലുണ്ടായിരുന്നത്.നിലവില്‍ ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഇടയില്‍ ന്യൂസിലാന്‍ഡുകാരെ മറികടന്ന് ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനമാണ് നേടിയിരിക്കുന്നത്. തല്‍ഫലമായി ന്യൂസിലാന്‍ഡ് നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു.9,92,000 കുടിയേറ്റക്കാരുമായി ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ് ഓസ്‌ട്രേലിയയില്‍ ഒന്നാം സ്ഥാനത്തുള്ള കുടിയേറ്റ സമൂഹം. 6,51,000 പേരുള്ള ചൈനയാണ് ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ഇത് പ്രകാരം ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരില്‍ 4.0 ശതമാനം പേരാണ് ഇംഗ്ലീഷുകാരുള്ളത്. ചൈനക്കാര്‍ 2.6 ശതമാനവും ഇന്ത്യക്കാര്‍ 2.4ശതമാനവുമാണ്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള 5,68,000 കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയയിലുള്ളത്.2016 മുതല്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ ഉറവിടമായിത്തീര്‍ന്നിരിക്കുകയാണ് ഇന്ത്യ.2017-18ല്‍ 1,62,417 പിആര്‍ റെസിഡന്റ് വിസകളാണ് ഓസ്‌ട്രേലിയ ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഇതില്‍ 33,310 വിസകളും നല്‍കിയിരിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്.2016-17 വര്‍ഷത്തില്‍ നല്‍കിയിരുന്ന 1,83,608 പിആര്‍ വിസകളില്‍ 38,854 വിസകളും നല്‍കിയിരുന്നത് ഇന്ത്യക്കാര്‍ക്കായിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധവുണ്ടായിരുന്നു. 2017 നവംബറിലെ കണക്ക് പ്രകാരം 70,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു ഓസ്‌ട്രേലിയില്‍ പഠിക്കാനെത്തിയിരുന്നത്.1,59,652 പേരുടെ കരുത്തുമായി ഹിന്ദി ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായിത്തീര്‍ന്നിരിക്കുന്നു. 1,32,496 പേരുള്ള പഞ്ചാബിയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. തമിഴ് സംസാരിക്കുന്ന 73,161 പേരും ബംഗാളി സംസാരിക്കുന്ന 54,566 പേരും മലയാളം സംസാരിക്കുന്ന 53,206 പേരുമാണ് നിലവില്‍ ഓസ്‌ട്രേലിയയിലുള്ളത്.

Other News in this category



4malayalees Recommends