ഓസ്‌ട്രേലിയയിലെ ചില യൂണിവേഴ്‌സിറ്റികള്‍ പണം മോഹിച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായ ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ഇളവ് അനുവദിക്കുന്നു; ഇംഗ്ലീഷ് പ്രൊഫിന്‍ഷ്യസി ടെസ്റ്റിന് പകരം മറ്റ് റൂട്ടുകളിലൂടെ പ്രവേശനം

ഓസ്‌ട്രേലിയയിലെ ചില യൂണിവേഴ്‌സിറ്റികള്‍ പണം മോഹിച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായ ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ഇളവ് അനുവദിക്കുന്നു;  ഇംഗ്ലീഷ് പ്രൊഫിന്‍ഷ്യസി ടെസ്റ്റിന് പകരം മറ്റ്  റൂട്ടുകളിലൂടെ പ്രവേശനം
വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ചില ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ തങ്ങളുടെ ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ഇളവ് അനുവദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ചെലവിടുന്ന വന്‍ തുകകള്‍ മോഹിച്ചാണീ വിട്ട് വീഴ്ച ചെയ്യുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.എബിസിയുടെ ഫോര്‍ കോര്‍ണര്‍ പ്രോഗ്രാമില്‍ പങ്കെടുത്ത അക്കാദമിക്‌സുകള്‍ ഇത് സംബന്ധിച്ച നിര്‍ണായകമായ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.

ഇത് പ്രകാരം ഇംഗ്ലീഷ് നിലവാരം വളരെ താഴ്ന്നിരിക്കുന്ന വളരെയേറെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ നിരവധി ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ തയ്യാറാകുന്ന അവസ്ഥ സംജാതമായിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രൊഫിന്‍ഷ്യസി ടെസ്റ്റിന് പകരം മറ്റ് ചില റൂട്ടുകളിലൂടെയാണ് ഇത്തരം യൂണിവേഴ്‌സിറ്റികള്‍ ഈ ഗണത്തില്‍ പെടുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ചില യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യ, നേപ്പാള്‍ പോലുള്ള ചില രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ മീഡിയം ഓഫ് ഇന്‍സ്ട്രക്ഷന്‍ ലെറ്ററുകള്‍ അഥവാ എംഒഐ ലെറ്ററുകള്‍ സ്വീകരിക്കുന്നുമുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാതൃരാജ്യത്ത് ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്ന ലെറ്ററുകളാണിവ. എന്നാല്‍ ഇത്തരം ലെറ്ററുകള്‍ യാതൊരു വിധത്തിലുള്ള നിയമപരമായ മൂല്യവുമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് മുന്നറിയിപ്പേകുന്നുമുണ്ട്. ഇംഗ്ലീഷ് പ്രാഗല്‍ഭ്യം തെളിയിക്കുന്നതിനായി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്ന വേളയില്‍ അവരുടെ കള്ളി പൊളിയുന്ന അവസ്ഥയും നിലവിലുണ്ട്.

Other News in this category



4malayalees Recommends