ഷൂവിലും ടോയ്‌ലറ്റ് സീറ്റിലും ചവിട്ടികളിലും ഹിന്ദു ദൈവങ്ങളുടെ ചിത്രം ; ആമസോണ്‍ വീണ്ടും കുരുക്കില്‍

ഷൂവിലും ടോയ്‌ലറ്റ് സീറ്റിലും ചവിട്ടികളിലും ഹിന്ദു ദൈവങ്ങളുടെ ചിത്രം ; ആമസോണ്‍ വീണ്ടും കുരുക്കില്‍
ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്‌ലറ്റ് സീറ്റുകളും സൈറ്റില്‍ വില്‍പ്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതോടെ ആമസണ്‍ കുരുക്കില്‍.സോഷ്യല്‍മീഡിയയില്‍ ആമസോണിനെതിരെ പ്രതിഷേധം കനക്കുകയാണ്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ആമസോണ്‍ ബഹിഷ്‌കരിക്കണമെന്ന കാമ്പയിനും തുടങ്ങി. എന്നാല്‍ ആമസോണ്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായതോടെ ഉല്‍പ്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. അമസോണിന്റെ യുഎസ് വെബ്‌സൈറ്റില്‍ നിന്ന് ഇത്തരത്തില്‍ നിരവധി ഉല്‍പ്പനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതാണ് വിവാദമായത് .

Other News in this category4malayalees Recommends