ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പാരന്റ് വിസയായ സ്‌പോര്‍സേഡ് പാരന്റ് (ടെംപററി) വിസ (സബ്ക്ലാസ് 870) യ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുന്നു; ജൂലൈ ഒന്ന് വരെ സ്വീകരിക്കും; പരമാവധി പത്ത് വര്‍ഷം വരെ തങ്ങാം; വര്‍ഷം 15,000 വിസകള്‍

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പാരന്റ് വിസയായ സ്‌പോര്‍സേഡ് പാരന്റ് (ടെംപററി) വിസ (സബ്ക്ലാസ് 870) യ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുന്നു; ജൂലൈ ഒന്ന് വരെ സ്വീകരിക്കും; പരമാവധി പത്ത് വര്‍ഷം വരെ തങ്ങാം; വര്‍ഷം 15,000 വിസകള്‍
ഓസ്‌ട്രേലിയയിലേക്ക് മാതാപിതാക്കളെയും ഗ്രാന്റ് പാരന്റ്‌സിനെയും കൊണ്ട് വരുന്നതിനുള്ള പുതിയ പാരന്റ് വിസയായ സ്‌പോര്‍സേഡ് പാരന്റ് (ടെംപററി) വിസ (സബ്ക്ലാസ് 870) നിലവില്‍ വരുന്നത് ഏവരും ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പിആര്‍ ഉള്ളവര്‍ക്കും പൗരത്വമുള്ളവര്‍ക്കും വിദേശത്തുള്ള തങ്ങളുടെ മാതാപിതാക്കളെയോ അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സിനെയോ ഇവിടേക്ക് കൊണ്ട് വന്ന് തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ വഴിതുറക്കുന്ന വിസയാണിത്.

ഈ വിസയിലൂടെ ഇവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പത്ത് വര്‍ഷത്തോളം താമസിക്കാന്‍ സാധിക്കും. ഈ വിസയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ ഈ വര്‍ഷം ഏപ്രില്‍ 17 മുതലാണ് സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം ജൂലൈ ഒന്ന് വരെ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.മൂന്ന് വര്‍ഷത്തെ വിസക്കായി അപേക്ഷകര്‍ 5000 ഡോളറാണ് ഫീസായി അടക്കേണ്ടത്. അഞ്ച് വര്‍ഷത്തെ വിസക്കായി അടക്കേണ്ടത് 10,000 ഡോളറാണ്. അഞ്ച് വര്‍ഷത്തെ വിസ വീണ്ടുമൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനായി അതേ ഫീസ് ഒരിക്കല്‍ കൂടി അടച്ചാല്‍ മതിയാകും.

ഈ പാരന്റ് വിസയിലൂടെ മാതാപിതാക്കള്‍ക്കും ഗ്രാന്റ് പാരന്റ്‌സിനും തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാം.ഇതിലൂടെ ഇവര്‍ക്ക് പരമാവധി പത്ത് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിക്കുകയോ സന്ദര്‍ശിക്കുകയോ ചെയ്യാം. ഇത്തരം വിസകളിലെത്തുന്നവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അവകാശമില്ലെന്നറിയുക.ഈ വിസക്കായുള്ള ബയോമെട്രിക്‌സ്, ഹെല്‍ത്ത് പരിശോധനകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ അപേക്ഷകര്‍ വഹിച്ചിരിക്കണം. ഓരോ വര്‍ഷവും പരമാവധി 15,000 വിസകളാണ് ജൂലൈ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അനുവദിക്കുന്നത്.ഓസ്‌ട്രേലിയന്‍ പിആര്‍ അല്ലെങ്കില്‍ പൗരത്വമുള്ളവര്‍ എന്നിവരുടെ ബയോളജിക്കല്‍ പാരന്റ്, സ്റ്റെപ്പ് പാരന്റ്, പാരന്റ് ഇന്‍ ലോ, അല്ലെങ്കില്‍ ഗ്രാന്റ് പാരന്റ്‌സ് എന്നിവരെ ഇതിലൂടെ ഇവിടേക്ക് കൊണ്ട് വരാം. ഓസ്‌ട്രേലിയയിലുള്ള നിങ്ങളുടെ സന്തതി അല്ലെങ്കില്‍ ഗ്രാന്റ് ചൈല്‍ഡ് എന്നിവര്‍ക്ക് നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. 18 വയസിന് മേലെ പ്രായമുണ്ടായിരിക്കണം. ഓസ്‌ട്രേലിയന്‍ മാനദണ്ഡമനുസരിച്ചുള്ള ആരോഗ്യ , സ്വഭാവ മാനദണ്ഡങ്ങളുള്ളവരെ മാത്രമേ ഇതിലൂടെ കൊണ്ട് വരാനാവൂ.

Other News in this category



4malayalees Recommends