ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തി; മാലിന്യങ്ങളില്‍ ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളും; ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങളില്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം

ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തി; മാലിന്യങ്ങളില്‍ ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളും; ടൂറിസ്റ്റുകളെത്തുന്ന ഇടങ്ങളില്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം

ഓസ്‌ട്രേലിയയിലെ വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ 414 മില്യണ്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം ഏതാണ്ട് ഒരു മില്യണോളം ഷൂസുകളും 3,70,000ത്തില്‍ അധികം ടൂത്ത് ബ്രഷുകളുമാണ് ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദൂരസ്ഥങ്ങളായ കൊക്കോസ് (കീലിംഗ്) ഐലന്റുകളുടെ തീരങ്ങളിലാണിവ അടിഞ്ഞ് കൂടിയിരിക്കുന്നതെന്നും ഇത് സംബന്ധിച്ച ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.


വ്യാഴാഴ്ച സയന്റിഫിക്ക് റിപ്പോര്‍ട്‌സ് ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടെറിട്ടെറി 238 ടണ്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കളാല്‍ മലീമസായിരിക്കുന്നുവെന്നും ഇവിടങ്ങളില്‍ വെറും 500 പേര്‍ മാത്രം താമസിക്കാരുള്ളപ്പോഴാണീ ദുരവസ്ഥയുണ്ടായിരിക്കുന്നതെന്നും ഈ പഠനം എടുത്ത് കാട്ടുന്നു.ആള്‍ത്താമസമില്ലാത്ത 27ദ്വീപുകളിലും വന്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ പറുദീസകള്‍ എന്നറിയപ്പെടുന്ന ഈ ദ്വീപുകള്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരങ്ങളായ ഇടങ്ങളാണ്.

ബോട്ടില്‍ ക്യാപ്‌സ്, സ്ട്രാസ്, ഷൂസ്, സാന്‍ഡല്‍സ്, തുടങ്ങിയ സിംഗിള്‍ യൂസ് കണ്‍സ്യൂമര്‍ ഐറ്റങ്ങളാണ് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗമെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഈ പഠനത്തിന് നേതൃത്വമേകിയിരിക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയ മറൈന്‍ എക്കോ ടോക്‌സിക്കോളജിസ്റ്റായ ജെന്നിഫര്‍ ലാവേര്‍സ് വെളിപ്പെടുത്തുന്നത്. സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം അനിയന്ത്രിതമായി കുമിഞ്ഞ് കൂടുന്നുവെന്നും വിദൂരസ്ഥങ്ങളായ ദ്വീപുകളില്‍ ഇത്തരം മാലിന്യങ്ങള്‍ വര്‍ധിക്കുന്നത് ആഗോളതലത്തില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടകരമായ സൂചനയാണേകുന്നതെന്നും ജെന്നിഫര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends