9 വയസുകാരിയായ വളര്‍ത്തുമകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ; അമേരിക്കയെ നടുക്കിയ ക്രൂരത

9 വയസുകാരിയായ വളര്‍ത്തുമകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ; അമേരിക്കയെ നടുക്കിയ ക്രൂരത
ഒമ്പതുകാരിയായ വളര്‍ത്തുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശയായ വീട്ടമ്മ കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ ക്യൂന്‍സിലാണ് സംഭവം. ഷംഡാഡ് അര്‍ജുന്‍ (55) എന്ന സ്ത്രീയാണ് ക്രൂരത കാട്ടിയത്. കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പാണ് കുട്ടി പഞ്ചാബില്‍ നിന്നെത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡായ മിക്കപ്പോഴും ഭീഷണി മുഴക്കിയിരുന്നു. 2016 ആഗസ്തിലാണ് സംഭവം.

ഷംഡായും ഇവരുടെ മുന്‍ ഭര്‍ത്താവും രണ്ട് പേര കുട്ടികളും വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ആഷ്ദീപിനെ വീട്ടിലാക്കിയെന്നാണ് അയല്‍ക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണത്തില്‍ കുട്ടി വീടിന് അകത്തെ ബാത്ത് റൂമില്‍ നഗ്നയായി കൊല്ലപ്പെട്ടു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കുട്ടിയെ പല തവണ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സുപ്രീം കോടതി ജൂണ്‍ 3ന് ഇവര്‍ക്ക് ശിക്ഷ വിധിക്കും.

Other News in this category4malayalees Recommends