ആരാധകരുമായി സംവദിക്കുന്നതിനിടെ അര്‍ണോള്‍ഡ് ഷ്വാസ്‌നഗറിന് പിന്നില്‍ നിന്ന് ആക്രമണം ; വീഡിയോ പുറത്തുവന്നു

ആരാധകരുമായി സംവദിക്കുന്നതിനിടെ അര്‍ണോള്‍ഡ് ഷ്വാസ്‌നഗറിന് പിന്നില്‍ നിന്ന് ആക്രമണം ; വീഡിയോ പുറത്തുവന്നു
ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡ് ഷ്വാസ്‌നഗറിന് നേരെ ആക്രമണം. ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ്ഗില്‍ ഒരു ജിമ്മില്‍ ക്ലാസിക് ആഫ്രിക്ക സ്‌പോര്‍ട്ടിംഗ് ഇവന്റിനിടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് 71 കാരനായ അര്‍നോള്‍ഡിന് നേരെ ആക്രമണം ഉണ്ടായത്.

ആരാധകര്‍ക്കൊപ്പം സ്‌നാപ്പ് ചാറ്റില്‍ ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ തിരിച്ചറിയാത്ത ഒരു അക്രമി ചവിട്ടിക്കൊണ്ട് ചാടി വീഴുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച തൊഴിയുടെ ആഘാതത്തില്‍ ഷ്വാസ്‌നഗര്‍ രണ്ട് ചുവട് മുന്നോട്ട് പോയി. അപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ അക്രമിയെ പിടികൂടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

വീഡിയോ കണ്ട ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായതെന്ന് ഷ്വാസ്‌നഗര്‍ പ്രതികരിച്ചു. പേടിക്കാനൊന്നുമില്ലെന്നും തനിക്ക് പരിക്കില്ലെന്നും അര്‍നോള്‍ഡ് ട്വീറ്റ് ചെയ്തു. പരിപാടി അലങ്കോലമാകാത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

Other News in this category4malayalees Recommends