കേദാര്‍നാഥ് സന്ദര്‍ശനം ആത്മീയ ഉണര്‍വ് നല്‍കുന്നു ; രാജ്യത്തെ എല്ലാവരുടേയും നന്മയ്ക്കായി പ്രാര്‍ത്ഥിച്ചു ; മോദി

കേദാര്‍നാഥ് സന്ദര്‍ശനം ആത്മീയ ഉണര്‍വ് നല്‍കുന്നു ; രാജ്യത്തെ എല്ലാവരുടേയും നന്മയ്ക്കായി പ്രാര്‍ത്ഥിച്ചു ; മോദി
കേദാര്‍നാഥിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് സവിശേഷ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദര്‍ശനം ആത്മീയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീണ്ടും അധികാരത്തിലെത്തണമെന്ന് പ്രാര്‍ത്ഥിച്ചോയെന്ന ചോദ്യത്തിന് ദൈവത്തോട് ഒന്നും ചോദിക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്ത് ദൈവം നമുക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം ഏകാന്തതയില്‍ കഴിയാന്‍ അനുമതി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ധ്യാനത്തിന്റെ പ്രതിഫലനമുണ്ടാകും.

ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.തിരഞ്ഞെടുപ്പ് അവസാന ഘട്ടവും പൂര്‍ത്തിയാക്കിയാണ് മോദി കഴിഞ്ഞ ദിവസം കേദാര്‍നാഥിലെത്തിയത്.

Other News in this category4malayalees Recommends