യുഎസില്‍ നിന്നും മെക്‌സിക്കോയിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റക്കാര്‍ പെരുകുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹനടപടികള്‍; മൊത്തത്തില്‍ 1.5 മില്യണ്‍ പേരെത്തിയത് കണക്കില്‍ പെടാതെ പോകുന്നു; 1990 കളിലുള്ളതിനേക്കാള്‍ നാലിരട്ടി പെരുപ്പം

യുഎസില്‍ നിന്നും മെക്‌സിക്കോയിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റക്കാര്‍ പെരുകുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹനടപടികള്‍; മൊത്തത്തില്‍ 1.5 മില്യണ്‍ പേരെത്തിയത് കണക്കില്‍ പെടാതെ പോകുന്നു; 1990 കളിലുള്ളതിനേക്കാള്‍ നാലിരട്ടി പെരുപ്പം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യുഎസില്‍ നിന്നും തെക്കോട്ട് സഞ്ചരിച്ച് മെക്‌സിക്കോയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സമീപകാലത്ത് മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്ന് യുഎസിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ പ്രവഹിക്കുകയും അവര്‍ക്കെതിരെ ട്രംപ് കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തത് മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

എന്നാല്‍ ഇത്തരം ദ്രോഹനടപടികള്‍ സഹിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസില്‍ നിന്നും ആയിരക്കണക്കിന് പേര്‍ മെക്‌സിക്കോയിലേക്ക് തിരിച്ചോടുന്നത് അത്രയധികം വാര്‍ത്തകളില്‍ നിറയുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. യുഎസില്‍ ജനിച്ചവരുടെ എണ്ണം നിലവില്‍ മെക്‌സിക്കോയില്‍ 799,000 പേരായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് മെക്‌സിക്കോ സ്റ്റാറ്റിറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

1990മായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടി വര്‍ധനവാണിത്. എന്നാല്‍ ഇത്തരത്തിലുള്ള റിവേഴ്‌സ് കുടിയേറ്റം പലപ്പോഴും കണക്കില്‍ പെടാതെ പോകുകയാണ് ഇതുവരെയുണ്ടായിരിക്കുന്നതെന്നും ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ യുഎസില്‍ നിന്നും തിരിച്ച് മെക്‌സിക്കോയിലേക്ക് എത്തിയ കുടിയേറ്റക്കാരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ 1.5 മില്യണ്‍ വരുമെന്നാണ് മെക്‌സിക്കോ സിറ്റിയിലെ യുഎസ് എംബസി വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends