400 വിദ്യാര്‍ത്ഥികളുടെ നാലു കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍ ; കോളേജിലെ ബിരുദദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം

400 വിദ്യാര്‍ത്ഥികളുടെ നാലു കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍ ; കോളേജിലെ ബിരുദദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം
400 ബിരുദ വിദ്യാര്‍ത്ഥികളുടെ നാലു കോടി ഡോളറോളം വരുന്ന വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശത കോടീശ്വരന്‍. ആഫ്രിക്കന്‍ അമേരിക്കന്‍ ശതകോടീശ്വരനും വ്യാപാരിയുമായ റോബര്‍ട്ട് എഫ് സ്മിത്താണ് വിദ്യാര്‍ത്ഥികളുടെ വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറായത്. ജോര്‍ജിയയിലെ മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വായ്പയാണ് ഇദ്ദേഹം ഏറ്റെടുത്തത്.

കോളേജിലെ ബിരുദദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ ഓണററി ഡിഗ്രി സ്വീകരിക്കാന്‍ എത്തിയതായിരുന്നു റോബര്‍ട്ട്. ഏകദേശം 4.4 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് റോബര്‍ട്ടിനുള്ളത്. കോര്‍ണല്‍, കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് രണ്ടായിരത്തില്‍ വിസ്റ്റാ ഇക്വിറ്റി പാര്‍ട്ട്‌ണേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. 2015 ഓടെ ഏറ്റവും ധനികനായ ആഫ്രിക്കന്‍ അമേരിക്കനായി അദ്ദേഹം മാറയതായി ഫോബ്‌സ് മാസിക പറയുന്നു.

വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കരഘോഷത്തോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. നേരത്തെ 150 ലക്ഷം യുഎസ് ഡോളറിന്റെ സഹായം മോര്‍ഹൗസ് കോളേജിന് റോബര്‍ട്ട് വാഗ്ദാനം ചെയ്തിരുന്നു. സ്‌കൂള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമെന്നാണ് സ്‌കൂള്‍ അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

Other News in this category4malayalees Recommends