ഏകദിന മത്സരത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് യുവരാജ് സിംഗ് ; ഇനി ട്വന്റി 20 മാത്രം

ഏകദിന മത്സരത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് യുവരാജ് സിംഗ് ; ഇനി ട്വന്റി 20 മാത്രം
ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തന്നെ അംഗീകാരമുള്ള ടി 20 മത്സരങ്ങളിലേക്ക് മാത്രമായി കളം മാറ്റുകയാണ് യുവരാജ് സിംഗ്. ഇന്ത്യന്‍ ടീമില്‍ ഇനി സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും യുവി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് യുവരാജ്.

ജിടി20 (കാനഡ)യൂറോ ടി20 (അയര്‍ലന്‍ഡ്, ഹോളണ്ട്) എന്നിവിടങ്ങളില്‍ നിന്നു യുവരാജിന് കളിക്കാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്. നേരത്തെ ഇര്‍ഫാന്‍ പഠാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി നേടിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ മത്സര്തതില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയെങ്കിലും ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം തിളങ്ങാനായില്ല.

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു യുവരാജ്. ഇന്ത്യയുടെ പ്രധാന രണ്ട് നേട്ടങ്ങളിലും യുവി ഉണ്ടായിരുന്നു. 2007ല്‍ നേടിയ ടി20 ലോകകപ്പും 2011 ല്‍ നേടിയ ഏകദിന ലോകകപ്പിലും യുവിയുണ്ടായിരുന്നു. അര്‍ബുദത്തെ താരം അതിജീവിച്ചു.

Other News in this category4malayalees Recommends