കാനഡയിലെ പുതുക്കുന്ന സിറ്റിസണ്‍ഷിപ്പ് ഗൈഡ് അണിയറയില്‍ ഒരുങ്ങുന്നു; കാനഡയുടെ ചരിത്രത്തെയും തദ്ദേശീയ ജനതയുടെ അവകാശങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ കൂടുതലായി അടങ്ങിയ ഗൈഡ്; പുതിയ രേഖ എന്ന് പുറത്ത് വരുമെന്ന് ഇപ്പോഴും അവ്യക്തം

കാനഡയിലെ പുതുക്കുന്ന സിറ്റിസണ്‍ഷിപ്പ് ഗൈഡ് അണിയറയില്‍ ഒരുങ്ങുന്നു;  കാനഡയുടെ ചരിത്രത്തെയും തദ്ദേശീയ ജനതയുടെ അവകാശങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ കൂടുതലായി അടങ്ങിയ ഗൈഡ്; പുതിയ രേഖ എന്ന് പുറത്ത് വരുമെന്ന് ഇപ്പോഴും അവ്യക്തം
കാനഡയില്‍ പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ അവശേഷിക്കവെ വാഗ്ദാനം ചെയ്തത് പോലെ ഇവിടുത്തെ സിറ്റിസണ്‍ഷിപ്പ് ഗൈഡ് വന്‍ അഴിച്ച് പണിക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ലിബറല്‍ ഗവണ്‍മെന്റിന്റെ കാലാവധി തീരുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് ഈ ഗൈഡ് അഴിച്ച് പണി നടന്ന് കൊണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.നിലവില്‍ കാനഡയിലേക്ക് പുതുതായി എത്തിക്കൊണ്ടിരിക്കുന്നവരെ നിലവിലുള്ള ഗൈഡ് പ്രകാരമാണ് മാനേജ് ചെയ്യുന്നത്.

നിലവിലെ ഗൈഡില്‍ കാലഹരണപ്പെട്ട വിവരങ്ങളും ചരിത്രപരമായ വിടവുമുള്ളതിനാലാണ് ഈ ഗൈഡില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി പുതിയ ഗൈഡ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. പുതിയവര്‍ കാനഡയിലേക്ക് വരുമ്പോള്‍ അവര്‍ക്കുള്ള സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിനുള്ള പ്രൈമറി ഡോക്യുമെന്റെന്ന നിലയിലാണ് ഈ ഗൈഡ് വര്‍ത്തിക്കുന്നത്. 68 പേജ് വരുന്ന ഡിസ്‌കവര്‍ കാനഡ ഡോക്യുമെന്റ് എന്നറിയപ്പെടുന്ന ഈ ഗൈഡ് ഗവണ്ഡമെന്റ് ഏറ്റവും അവസാനമായി പുതുക്കിയിരുന്നത് 2012ലായിരുന്നു.

വൈവിധ്യം ഉറപ്പ് വരുത്തുന്ന രീതിയിലും ഇവിടുത്തെ ചരിത്രത്തെയും തദ്ദേശീയ ജനതയുടെ അവകാശങ്ങളെയും ഇവിടുത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അനുഭവത്തെയും പറ്റിയുള്ള കൂടുതല്‍ അര്‍ത്ഥവത്തായ കണ്ടന്റ് ഉള്‍പ്പെടുത്തിയുമാണ് പുതിയ ഗൈഡ് ഗവണ്‍മെന്റ് പുതുക്കുന്നത്. കാനഡയിലെ ഫെഡറല്‍ ഇലക്ഷന് വെറും അഞ്ച് മാസങ്ങള്‍ മാത്രം അവശേഷിക്കവെ പുതുക്കിയ ഗൈഡ് എന്നാണ് പുറത്തിറക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് കാനഡയുടെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ അഹമ്മദ് ഹുസൈന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ എന്താണ് പുതുക്കിയ ഗൈഡ് പുറത്ത് വരാന്‍ വൈകുന്നതെന്ന കൃത്യമായ വിശദീകരണം അദ്ദേഹം നല്‍കിയിട്ടുമില്ല.

Other News in this category4malayalees Recommends