യുഎസ് അടക്കമുള്ള പരമ്പരാഗത ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധിയേര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനം; വിവാദ പരാമര്‍ശവുമായി യുഎസ് കര്‍ദിനാള്‍; ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിരുദ്ധതയെ പിന്തുണച്ച് റേയ്മണ്ട്

യുഎസ് അടക്കമുള്ള പരമ്പരാഗത ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധിയേര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനം; വിവാദ പരാമര്‍ശവുമായി യുഎസ് കര്‍ദിനാള്‍; ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിരുദ്ധതയെ പിന്തുണച്ച്  റേയ്മണ്ട്
യുഎസ് പരമ്പരാഗതമായി ക്രിസ്ത്യന്‍ രാജ്യങ്ങളായ ഇടങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധികള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനമാണെന്ന് പ്രശംസിച്ച് യുഎസ് കര്‍ദിനാള്‍ റേയ്മണ്ട് എല്‍ ബുര്‍ക് രംഗത്തെത്തി. മേയ് 17ന് റോമില്‍ വച്ച് നടന്ന പ്രോ-ലൈഫ് ആന്‍ഡ് പ്രോ-ഫാമിലി കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം നിര്‍ണായകമായ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലീം കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനെ പരോക്ഷമായി അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ വലിയ അളവില്‍ മുസ്ലീങ്ങളെ ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ അനുവദിക്കുന്നത് വളരെ ഏറെ ഉത്തരവാദിത്വവും ജാഗ്രതയും പാലിക്കേണ്ടുന്ന സ്ഥിതി സംജാതമാക്കുമെന്നാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്നും റേയ്മണ്ട് വ്യക്തമാക്കുന്നു. ലോകം മുഴുവന്‍ ഭരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിശ്വസിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

യൂറോപ്പില്‍ മുസ്ലീം കുടിയേറ്റം വര്‍ധിച്ചതോടെ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുന്ന ഒരൊറ്റ ഗവേഷകരെയും കാണാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്ന അവസ്ഥ എടുത്ത് കാട്ടിക്കൊണ്ടാണ് റേയ്മണ്ട് ഇത്തരത്തില്‍ എടുത്ത് കാട്ടിയിരിക്കുന്നത്.ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും വളരെ വലിയ അളവില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് മുസ്ലീം കുടിയേറ്റം വര്‍ധിക്കുന്നതിനെ കുറിച്ച് കത്തോലിക്കന്‍മാര്‍ക്കിടയില്‍ പെരുകി വരുന്ന ചര്‍ച്ചകളെയും പ്രതികരണങ്ങളെയും പ്രതിനിധീകരിക്കുന്ന അഭിപ്രായപ്രകടനമാണ് റേയ്മണ്ട് നടത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends