ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം ബുധന്‍; സംസ്‌കാരം വ്യാഴാഴ്ച

ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം ബുധന്‍; സംസ്‌കാരം വ്യാഴാഴ്ച
ന്യു യോര്‍ക്ക്: ശനിയാഴ്ച നിര്യാതനായ ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം മെയ് 22 ബുധനാഴ്ചയും സംസ്‌കാരം മെയ് 23 വ്യാഴാഴ്ചയും നടത്തും.


പൊതുദര്‍ശനം: മെയ് 22 ബുധന്‍, 5 മുതല്‍ 9 വരെ: ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോം, 16 ഷെയ പ്ലേയ്‌സ്, ന്യു റോഷല്‍, ന്യു യോര്‍ക്ക് (16 Shea Place, New Rochelle, NY)


വ്യാഴാഴ്ച രാവിലെ 9 മണിക്ക് പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ. (406 King tSreet, Port Chester, NY.) അതിനു ശേഷം വിലാപയാത്രയായി മ്രുതദേഹം ന്യു റോഷല്‍ ബീച്ച് വുഡ് സെമിത്തേരിയില്‍ എത്തിക്കുകയും 11 മണിയോടെ സംസ്‌കാര കര്‍മ്മം നടത്തുകയും ചെയ്യും.


എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയിലെ സജീവാംഗങ്ങളാണു ഐവനും കുടുംബവും.


ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയിലെ ഉദ്യോഗസ്ഥന്‍ വിജു വര്‍ഗീസിന്റെയും വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍. ആലീസ് വര്‍ഗീസിന്റെയും മൂത്ത പുത്രനാണ്. ബിരുദധാരിയാണ്. ഇളയ സഹോദരന്‍ നെവിന്‍ വിദ്യാര്‍ഥി.


നിരണം വിഴയില്‍ വാണിയപ്പുരക്കല്‍ വി.സി. വര്‍ഗീസിന്റെയും അമ്മിണി വര്‍ഗീസിന്റെയും പൗത്രനാണു ഐവന്‍. അമ്മ ആലീസ് വര്‍ഗീസ് കോട്ടയം അരീപ്പറമ്പില്‍ ഒരപ്പാങ്കുഴിയില്‍ കുടുംബാംഗമാണ്.


വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ് എം.വി. ചാക്കോയുടെ സഹോദരിയുടെ പൗത്രനാണു ഐവന്‍.


വിവരങ്ങള്‍ക്ക്: സജി വര്‍ഗീസ് 9146106360; എം.വി. എബ്രഹാം 9145763353

Other News in this category4malayalees Recommends