തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി
ന്യു സിറ്റി, ന്യു യോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ സി.എസ്.ഇ.എ. പ്രസിഡന്റുമായിരുന്നടോം നൈനാന്റെ പിതാവ് തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോഴഞ്ചേരി കുറിയന്നൂര്‍ ചക്കനാട്ട് കുടുംബാംഗമാണ്.


കുറിയന്നൂര്‍ ചക്കംവേലി കുടൂംബാംഗം അന്നമ്മ നൈനാണു ഭാര്യ. 53 വര്‍ഷമായി വിവാഹിതരായിട്ട്.ലാസ് വേഗസിലുള്ള മാത്യൂസ് നൈനാന്‍, ന്യു സിറ്റിയിലുള്ള റോസമ്മ സേവിയര്‍ എന്നിവരാണു മറ്റു മക്കള്‍. മരുമകള്‍: മറിയാമ്മ നൈനാന്‍


അഞ്ചു കൊച്ചുമക്കളുണ്ട്. സോഫിയ ഫിലിപ്‌സ്, ആന്‍ മറി നൈനാന്‍, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, ജോണ്‍ സേവിയര്‍. കൊച്ചു മക്കളുടെ മക്കള്‍: ലോറന്‍സോ ബ്രിറ്റൊ, അലിയ ബ്രിറ്റൊ.


സഹോദരര്‍: എ.എന്‍. ഫിലിപ്പോസ് (മുംബൈ), സി.ടി. ഏബ്രഹാം (ചിക്കാഗോ), സൂസമ്മ സ്‌കറിയ (കാരംവേലി)


പൊതുദര്‍ശനം മെയ് 23 വ്യാഴം 4 മുതല്‍ 9 വരെ: സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 42, ഫോര്‍ത്ത് സ്റ്റ്രീറ്റ്, ഹില്‌ബേണ്‍, ന്യു യോര്‍ക്ക്10931


സസ്‌കാര ശുശ്രൂഷ മെയ് 24 വെള്ളി രാവിലെ 10 മണിക്കു സെന്റ് ജെയിംസ് ചര്‍ച്ചില്‍. തുടര്‍ന്ന് നാനുവറ്റ് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം.


ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണിക്ക് ടോം നൈനാന്റെ വീട്ടില്‍ പ്രാര്‍ഥന ഉണ്ടായിരിക്കും (17 ഡിയര്‍വുഡ് റോഡ്,ന്യു സിറ്റി, ന്യുയോര്‍ക്ക് 10956).Other News in this category4malayalees Recommends