സൗത്ത് ഓസ്‌ട്രേലിയ ഡിഎഎംഎക്ക് കീഴിലുള്ള പുതിയ ഒക്യുപേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു; ലക്ഷ്യം സ്റ്റേറ്റിലെ ബിസിനസുകള്‍ക്ക് കഴിവുറ്റ തൊഴിലാളികളെ ലഭ്യമാക്കല്‍; രണ്ട് ഡിഎഎംഎയിലൂടെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് 174 ഒക്യുപേഷനുകള്‍

സൗത്ത് ഓസ്‌ട്രേലിയ ഡിഎഎംഎക്ക് കീഴിലുള്ള പുതിയ ഒക്യുപേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു; ലക്ഷ്യം സ്റ്റേറ്റിലെ ബിസിനസുകള്‍ക്ക് കഴിവുറ്റ തൊഴിലാളികളെ ലഭ്യമാക്കല്‍; രണ്ട് ഡിഎഎംഎയിലൂടെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് 174 ഒക്യുപേഷനുകള്‍
ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റിന് (ഡിഎഎംഎ) കീഴിലുള്ള ഏറ്റവും പുതിയ ഒക്യുപേഷന്‍ ലിസ്റ്റ് സൗത്ത് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. വിദേശത്ത് നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ അഥവാ സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കര്‍മാരെ സൗത്ത് ഓസ്‌ട്രേലിയയിലെ ബിസിനസുകള്‍ക്ക് ലഭ്യമാക്കാനാണ് ഡിഎഎംഎ സ്‌കീം ആരംഭിച്ചിരിക്കുന്നത്. സ്‌റ്റേറ്റില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളിക്ഷാമം നേരിടുന്ന മേഖലകളിലായിരിക്കും ഈ സ്‌കീം നടപ്പിലാക്കുന്നത്.

സൗത്ത് ഓസ്‌ട്രേലിയക്ക് രണ്ട് ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റുകളാണുള്ളത്. ഇതില്‍ ആദ്യ ഡിഎഎംഎ അഡലെയ്ഡ് മെട്രൊപൊളിറ്റന്‍ ഏരിയയെ ഉള്‍ക്കൊള്ളുന്നതാണ്. അഡലെയ്ഡ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി എഗ്രിമെന്റില്‍ 60 ഒക്യുപേഷനുകലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അഡലെയ്ഡ് സിറ്റി ഡീലിനെ പിന്തുണക്കുന്നുണ്ട്. വിസഹോള്‍ഡര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിലേക്കുള്ള ഒരു പാത്ത് വേ പ്രദാനം ചെയ്യാനും ആദ്യ ഡിഎഎംഎ വഴിയൊരുക്കുന്നു.

രണ്ടാമത്തെ ഡിഎഎംഎ സൗത്ത് ഓസ്‌ട്രേലിയന്‍ റീജിയണല്‍ വര്‍ക്ക് ഫോഴ്‌സ് എഗ്രിമെന്റ് എന്നാണറിയപ്പെടുന്നത്. സൗത്ത് ഓസ്‌ട്രേലിയയെ മൊത്തം കവര്‍ ചെയ്യുന്ന ഡിഎഎംഎ ആണിത്. ഈ ഡിഎഎംഎയില്‍ 114 ഒക്യുപേഷനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയ പ്രകാരം ഈ തൊഴിലുകള്‍ താഴെപ്പറയുന്ന സെക്ടറുകളെ ഉള്‍ക്കൊള്ളുന്നു.

1- അഗ്രിബിസിനസ്

2-ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം

3-ഹെല്‍ത്ത് ആന്‍ഡ് ഏയ്ജ്ഡ് കെയര്‍

4-മൈനിംഗ്

5-കണ്‍സ്ട്രക്ഷന്‍

സൗത്ത് ഓസ്‌ട്രേലിയന്‍ റീജിയണല്‍ വര്‍ക്ക് ഫോഴ്‌സ് എഗ്രിമെന്റിന് പെര്‍മനന്റ് റെസിഡന്‍സിക്കുള്ള പ്രൊവിഷനുമുണ്ട്. പെര്‍മനന്റ് റെസിഡന്‍സിലേക്ക് നയിക്കുന്ന വളരെ ജനകീയമായ ചില ഒക്യുപേഷനുകളും ഡിഎഎംഎയില്‍ ഉള്‍പ്പെടുന്നു. ഷെഫ്, ബേക്കര്‍, റസ്റ്റോറന്റ് മാനേജര്‍, അക്കമൊഡേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജര്‍, ഏയ്ജ്ഡ് കെയറര്‍, തുടങ്ങിയവ ഡിഎഎംഎയില്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends