കാനഡയിലെ ടെക്‌നോളജി സെക്ടര്‍ വികസിക്കാന്‍ പ്രധാന കാരണം കുടിയേറ്റക്കാരെന്ന് ട്രൂഡ്യൂ; ടെക് വിദഗ്ധരുടെ ഉറവിടമായതിനാല്‍ ആഗോളസംരംഭകര്‍ കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു; കുടിയേറ്റത്തോട് കാനഡക്കാര്‍ പോസിറ്റീവ് മനോഭാവം പുലര്‍ത്തണമെന്നും പ്രധാനമന്ത്രി

കാനഡയിലെ ടെക്‌നോളജി സെക്ടര്‍ വികസിക്കാന്‍ പ്രധാന കാരണം കുടിയേറ്റക്കാരെന്ന് ട്രൂഡ്യൂ; ടെക് വിദഗ്ധരുടെ ഉറവിടമായതിനാല്‍ ആഗോളസംരംഭകര്‍ കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു; കുടിയേറ്റത്തോട് കാനഡക്കാര്‍ പോസിറ്റീവ് മനോഭാവം പുലര്‍ത്തണമെന്നും പ്രധാനമന്ത്രി
കാനഡയിലെ ടെക്‌നോളജി സെക്ടര്‍ ഇത്രയധികം വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചത് ഇവിടുത്തെ ഇമിഗ്രേഷനാണെന്ന് പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി.തിങ്കളാഴ്ച ടൊറന്റോയിലെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ട്രൂഡ്യൂ ഇക്കാര്യത്തില്‍ കുടിയേറ്റക്കാരെ പ്രശംസിച്ചിരിക്കുന്നത്.ഇതിനാല്‍ കാനഡക്കാര്‍ കുടിയേറ്റത്തെ പോസിറ്റീവ് മനോഭാവത്തോടെ കാണുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നു.

കോലിഷന്‍ എന്ന പേരിലുള്ള നാല് ദിവസത്തെ കോണ്‍ഫറന്‍സില്‍ അദ്ദേഹമാണ് നിര്‍ണായമാക പ്രസംഗം നടത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു കോണ്‍ഫറന്‍സ് കാനഡയില്‍ ഇതാദ്യമായിട്ടാണ് നടക്കുന്നത്.നോര്‍ത്ത് അമേരിക്കിയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക്‌നോളജി കോണ്‍ഫന്‍സ് എന്നാണിതിനിതെ സംഘാടകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.യുഎസിന് പുറത്ത് ഇതാദ്യമായിട്ടാണീ കോണ്‍ഫന്‍സ് സംഘടിപ്പിച്ചിരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സാങ്കേതിക മേഖലയിലേക്കുള്ള വിദഗ്ധരുടെ പ്രധാനപ്പെട്ട ഉറവിടമായി കാനഡ മാറിയതിനാലാണ് ഇവിടേക്ക് ആഗോളതലത്തിലുള്ള സംരംഭകര്‍ എത്തിച്ചേരുന്നതെന്നും കനേഡിയന്‍ എന്റര്‍ടെയിന്‍മെന്റ് കമ്പനിയായ ബ്രോഡ്ബാന്‍ഡ് ടിവി കോര്‍പറേഷന്റെ സിഇഒ ഷാഹിര്‍സാദ് റാഫാറ്റിക്ക് അനുവദിച്ച അഭിമുഖത്തില്‍ ട്രൂഡ്യൂ ഊന്നിപ്പറയുകയും ചെയ്തു.ഫെഡറല്‍ ഗവണ്‍മെന്റ് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും നടത്തുന്ന നിര്‍ണായകമായ നിക്ഷേപവുമാണ് കനേഡിയന്‍ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും വിജയിക്കുന്നതിന്റെ കാരണവുമെന്നും ട്രൂഡ്യൂ എടുത്ത് കാട്ടിയിട്ടുണ്ട്.സാങ്കേതിക രംഗത്തെ കഴിവുറ്റവരെ ഇവിടേക്ക് ലഭിക്കുന്നത് കുടിയേറ്റത്തില്‍ നിന്നാണെന്നും യുവജനങ്ങളായ കാനഡക്കാരെ വേണ്ട വിധത്തില്‍ വിദ്യാഭ്യാസം നല്‍കി പരിശീലിപ്പിക്കുന്നതും ഇതിന് ഗുണം ചെയ്യുന്നുവെന്നും ട്രൂഡ്യൂ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends