യുഎസിലെ മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷന്‍ പ്ലാന്‍ ഇന്ത്യക്കാരെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു; എച്ച്1ബി വിസകള്‍ കിട്ടാന്‍ പ്രയാസമായ സാഹചര്യത്തില്‍ പുതിയ പ്ലാന്‍ ഇന്ത്യക്കാര്‍ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന ചോദ്യം ഉയരുന്നു

യുഎസിലെ മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷന്‍ പ്ലാന്‍ ഇന്ത്യക്കാരെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു; എച്ച്1ബി വിസകള്‍ കിട്ടാന്‍ പ്രയാസമായ സാഹചര്യത്തില്‍ പുതിയ പ്ലാന്‍ ഇന്ത്യക്കാര്‍ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന ചോദ്യം ഉയരുന്നു
യുഎസിലേക്കുള്ള കുടിയേറ്റത്തെ തീര്‍ത്തും മെറിറ്റ് അടിസ്ഥാനത്തില്‍ നിശ്ചയിക്കാനുള്ള പുതിയ ഇമിഗ്രേഷന്‍ പരിഷ്‌കാരവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോവുകയാണല്ലോ. ഇത് യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ എത്തരത്തിലാണ് ബാധിക്കുകയെന്ന ചര്‍ച്ചകള്‍ കൊഴുക്കാനും തുടങ്ങിയിട്ടുണ്ട്.

എച്ച്1ബി വിസകള്‍ നല്‍കുന്നതില്‍ ട്രംപ് കടുത്ത നടപടികള്‍ സ്വീകരിച്ച ശേഷമാണ് പുതിയ മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതെന്നതും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. എച്ച്1ബി വിസകള്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് പ്രയോജനപ്പെടുത്തി വന്നിരുന്നത്. അതിനാല്‍ ഇവയ്ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ ഇത് ഇന്ത്യക്കാരെയാണ് കൂടുതലായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

ഇത്തരം വിസകളുടെ അപര്യാപ്തയുണ്ടായിരിക്കുന്ന വേളയില്‍ പുതിയ ഇമിഗ്രേഷന്‍ പ്ലാന്‍ ഇന്ത്യക്കാര്‍ക്ക് എത്രത്തോളം ഗുണകരമായിരിക്കുമെന്ന ചോദ്യവും ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്.യുഎസിലേക്കുള്ള ഹൈലി സ്‌കില്‍ഡ് ഇമിഗ്രേഷന്‍ ഇന്നത്തെ 12 ശതമാനത്തില്‍ നിന്നും 57 ശതമാനമാക്കി വര്‍ധിപ്പിച്ചേക്കാമെന്നാണ് മേയ് 15ന് വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡന്‍സില്‍ വച്ച് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്.എച്ച്1ബി വിസകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതിന് പുറമെ ഇത്തരം വിസ ഹോള്‍ഡര്‍മാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിന് അവസരം നല്‍കിയിരുന്ന എച്ച്4 വിസകള്‍ നീക്കം ചെയ്തതും ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പുതിയ ഇമിഗ്രേഷന്‍ പദ്ധതി ഇന്ത്യക്കാരെ എത്തരത്തിലാണ് ബാധിക്കുകയെന്ന ആശങ്ക മുമ്പില്ലാത്ത വിധം ശക്തമായിത്തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends