വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട ശേഷം 15കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ കുടുങ്ങി ; സ്‌കൂള്‍ വിദ്യാര്‍ത്ഥി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി

വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട ശേഷം 15കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍  കുടുങ്ങി ; സ്‌കൂള്‍ വിദ്യാര്‍ത്ഥി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി
വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട ശേഷം 15കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ കുടുങ്ങി. സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ എന്ന 53 കാരനായ കോടീശ്വരനെയാണ് ഫെഡറല്‍ കോടതി തടവിനു ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

2017ലാണ് കേസിന് ആസ്പദമായ സംഭവം. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്‌സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനെടയായായിരുന്നു ആദ്യം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറു വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിക്ക് ഇയാള്‍ നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു.

വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ ബ്രാഡ്‌ലി മെല്‍. ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമകൂടിയാണ് ഇയാള്‍. അടുത്തിടെ ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാര്‍ ഓട്ടോ മോഡിലിട്ട് പോണ്‍വീഡിയോ ചിത്രീകരിച്ച സംഭവം വന്‍വിവാദമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട ശേഷമുള്ള ലൈംഗികപീഡനം പുറത്തു വരുന്നത്

Other News in this category4malayalees Recommends