നടക്കുന്നത് മാധ്യമ വിചാരണയെന്ന് ദിലീപ് ; സെലിബ്രിറ്റിയാകുമ്പോള്‍ സ്വാഭാവികമല്ലേയെന്ന് കോടതി ; ഹര്‍ജി പരിഗണിച്ചില്ല

നടക്കുന്നത് മാധ്യമ വിചാരണയെന്ന് ദിലീപ് ; സെലിബ്രിറ്റിയാകുമ്പോള്‍ സ്വാഭാവികമല്ലേയെന്ന് കോടതി ; ഹര്‍ജി പരിഗണിച്ചില്ല
നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജൂലൈ 3ന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതാണ് ഡിവിഷന്‍ ബഞ്ച് മാറ്റി വച്ചത്. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയാണ് ദിലീപ്.

അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു.

Other News in this category4malayalees Recommends