വിവേക് ഒബ്‌റോയി ഐശ്വര്യ മിം വിവാദം ; വനിതാ കമ്മീഷനെ ട്രോളി കസ്തൂരി

വിവേക് ഒബ്‌റോയി ഐശ്വര്യ മിം വിവാദം ; വനിതാ കമ്മീഷനെ ട്രോളി കസ്തൂരി
നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. നടി ഐശ്വര്യ റായിയുടെ പ്രണയ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തി വിവേകിന്റെ ട്വീറ്റ് വിമര്‍ശനത്തിന് ഇടയാക്കി. സ്ത്രീ വിരുദ്ധതയെന്ന പേരില്‍ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തു വരികയും വിവേക് മാപ്പ് പറഞ്ഞ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

വിവാദത്തില്‍ വിവേകിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കസ്തൂരി. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിട്ടും വനിതാ കമ്മീഷന്‍ വിവേകിന് പിന്നാലെ പോകുന്നുവെന്ന പരിഹാസമാണ് കസ്തൂരി ഉദ്ദേശിച്ചത്.

തന്നെ കുറിച്ചുള്ള ഒരു മിം തമാശയായെടുക്കാന്‍ വിവേകിന് സാധിച്ചു. എന്തിനാണ് ഈ ബഹളം. അതി വൈകാരികമായ ഇന്ത്യന്‍ ആവിഷ്‌കാരങ്ങള്‍ക്ക് പ്രായമേറുന്നു, കസ്തൂരി എഴുതി.

Other News in this category4malayalees Recommends