മോഹന്‍ലാലിന്റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു

മോഹന്‍ലാലിന്റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു

പദ്മഭൂഷണ്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് തികച്ചും സാധാരണക്കാരായ തൊഴിലാളികളോടൊപ്പം നോമ്പ് തുറയും, സ്‌നേഹസംഗമവും നടത്തി ആഘോഷിച്ചു. സല്‍മാബാദ് അല്‍വല്ല ഗാരേജില്‍ വച്ച് സംഘടിപ്പിച്ച നോമ്പുതുറയില്‍ വിവിധ ദേശക്കാരായ ഏകദേശം നൂറോളം സാധാരണക്കാരായ തൊഴിലാളികളും, ലാല്‍ കെയെര്‍സ് അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ സെക്രെട്ടറി എഫ് എം ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആയ അജി ചാക്കോ, ടിറ്റോ ഡേവിസ്, വൈശാഖ്, പ്രജില്‍, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, സുബിന്‍, രതിന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Other News in this category



4malayalees Recommends