ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു, മലയാളം പ്രാര്‍ത്ഥന

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റില്‍  മലയാളികളെ ആദരിക്കുന്നു,  മലയാളം പ്രാര്‍ത്ഥന
ലോക മലയാളികള്‍ക്ക് ഇത് ധന്യ മുഹൂര്‍ത്തം. ന്യൂ യോര്‍ക്ക് സെനറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട് ഇതാ ആദ്യമായി മലയാളി സമൂഹം ആദരിക്കപ്പെടുന്നു. നാളെ ബുധനാഴ്ച മെയ് 22 നു സ്‌െേറ്റമലേ ക്യാപിറ്റല്‍ ആയ ആല്‍ബനിയില്‍ രാവിലെ 11 നു കൂടുന്ന സെനറ്റ് അസംബ്ലയില്‍ വച്ച് ന്യൂ യോര്‍ക്ക് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മലയാളി സെനറ്ററുമായ ഹോണറബിള്‍ കെവിന്‍ തോമസ് ആണ് ഈ ചടങ്ങ് അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ച വയ്ക്കുന്നത്.


നാളെ ന്യൂ യോര്‍ക്ക് സെനറ്റ് ആരംഭിക്കുന്നത് മാര്‍ത്തോമാ സഭയിലെ ഞ.േ ഞല്. ഉൃ.കമെമര ങമൃ ഫിലോക്‌സിനോസ് (Diocese of North America & Europe) തിരുമേനിയുടെ ഘനഗംഭീര ശബ്ദത്തില്‍ ഉതിര്‍ന്നു വീഴുന്ന പ്രാര്‍ത്ഥനയോടെയാണ് എന്നത് ന്യൂ യോര്‍ക്ക് മലയാളികളുടെ ദീര്‍ഘകാല സ്വപ്ന സാക്ഷാത്കാരം കൂടെയാണ്. തുടര്‍ന്ന് ഹോണറബിള്‍ സെനറ്റര്‍ കെവിന്‍ തോമസ് അമേരിക്കയ്ക്ക് വേണ്ടിയും വിശിഷ്യാ ന്യൂ യോര്‍ക്ക് സംസ്ഥാനത്തിനു വേണ്ടിയും സാമൂഹ്യവും സാംസ്‌കാരികവും പ്രവൃത്തിപരവും ആയിട്ടുള്ള ഇതര മേഖലകളില്‍ മലയാളികളുടെ കഴിവിനെ കുറിച്ചും മുതല്‍കൂട്ടുകളെ കുറിച്ചും സര്‍വ്വോപരി സംഭാവനകളെ കുറിച്ചും സെനറ്റിന് മുമ്പാകെ അവതരിപ്പിക്കുകയും അതോടൊപ്പം തന്നെ മെയ് മാസം ന്യൂയോര്‍ക്കിന്റെ മലയാളി മാസമായി പ്രഖ്യാപിക്കുന്നതിന് റെസൊല്യൂഷന്‍ സമര്‍പ്പിക്കുകയും ചെയ്യും.


ന്യൂ യോര്‍ക്കില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറില്‍പരം മലയാളികള്‍ നാളെ ഈ മഹത് ചടങ്ങില്‍ പങ്കെടുക്കുവാനായി മിനി ബസുകളിലും മറ്റുമായി സ്‌റ്റേറ്റ് ക്യാപിറ്റല്‍ ആയ ആല്‍ബനിയില്‍ ഒത്തു ചേരുന്നു. ഫൊക്കാന , ഫോമാ, വേള്‍ഡ് മലയാളി കൌണ്‍സില്‍ , കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA ), കലാവേദി, കേരള സെന്റര്‍, ഇന്‍ഡോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ്, മഹിമ, നായര്‍ ബെനെവെലെന്റ് അസോസിയേഷന്‍ (NBA ), വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് , കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക്, എക്കോ (Enhanced Communtiy of Harmonious Otureach (ECHO), ന്യൂ യോര്‍ക്ക് സൗത്ത് ഏഷ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് , ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍, ന്യൂ യോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്, ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച് കൂടാതെ ധാരാളം മലയാളി സാമൂഹ്യ പ്രവര്‍ത്തകരും എന്റര്‍പ്രെനുവേഴ്‌സും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനായി തലസ്ഥാനത്തു എത്തിച്ചേരുന്നു. മലയാളം പ്രസ്സ് മീഡിയ ഏഷ്യാനെറ്, കൈരളി, ഫ്‌ളവര്‍സ്,ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ , ഈമലയാളീ, മലയാളം ഡെയിലി ന്യൂസ്, കലാവേദി ഓണ്‍ലൈന്‍ എന്നീ പ്രമുഖ മാധ്യമങ്ങള്‍ മര്‍മ്മപ്രധാനമായ ഈ അനര്‍ഘ നിമിഷങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും പകര്‍ത്തുവാനായി ആല്‍ബനിയിലെ ഈ ചടങ്ങില്‍ എത്തിച്ചേരുന്നു.


സെനറ്റിലെ ചടങ്ങുകള്‍ക്ക് ശേഷം സെനറ്റര്‍ കെവിന്‍ തോമസും അദ്ദേഹത്തിന്റെ സ്റ്റാഫ്ഫും അതിഥികളായി വന്നവര്‍ക്കു വേണ്ടി ക്യാപിറ്റോള്‍ ബില്‍ഡിങ് ടൂറും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. KCANA പ്രസിഡന്റ്, മാസ്സപെക്വാ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ചര്‍ച് സെക്രട്ടറി എന്നീ നിലയില്‍ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന അജിത് കൊച്ചുകുടിയില്‍ എബ്രഹാം ആണ് ഈ ചടങ്ങ് കോര്‍ഡിനേറ്റു ചെയ്യുന്നത്. contact details ഇമെയില്‍: ajitkochuz@yahoo.com., ഫോണ്‍: 516 225 2814.

Other News in this category4malayalees Recommends