ലൈംഗീകാരോപണം ; യുവനടിയ്ക്ക് പരിഹാസം കലര്‍ന്ന മറുപടിയുമായി സിദ്ദിഖ്

ലൈംഗീകാരോപണം ; യുവനടിയ്ക്ക് പരിഹാസം കലര്‍ന്ന മറുപടിയുമായി സിദ്ദിഖ്
നടന്‍ സിദ്ദിഖിനെതിരെ ലൈംഗീക ആരോപണവുമായി യുവനടി രംഗത്തെത്തിയതിന് പരിഹാസം നിറഞ്ഞ മറുപടിയുമായി സിദ്ദിഖ്. ഫേയ്‌സ്ബുക്കിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്. യുവതിയുടെ ആരോപണത്തിന് ' കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വീഡിയോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ ബ്രജിത്ത് എന്ന വീദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണെന്നു പറയുന്ന വീഡിയോയാണ് പങ്കുവച്ചത്. യുവതിയോട് ഐ ലവ് യു എന്നു പറയുമ്പോള്‍ തിരികെ മീ ടു എന്ന് യുവതി പറയുന്നതും ഇതു കേട്ട് പേടിച്ച് ഓടുന്നതുമായ സീനാണ് സിദ്ദിഖ് പങ്കുവച്ചത്.

തന്റെ ക്ഷണം സ്വീകരിച്ചാണ് ' സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ ഈ കുട്ടി മാതാപിതാക്കളേയും കൂട്ടി എത്തിയത്. ചടങ്ങിന് ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഭക്ഷണവും കഴിച്ച് സന്തോഷത്തോടെയാണ് മടങ്ങിയത്. ഈ കുട്ടി ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും ആരോപണത്തില്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖ് തനിക്ക് നേരെ ലൈംഗീക അധിക്ഷേപം നടത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ .Other News in this category4malayalees Recommends