കാനഡയില്‍ തൊഴിലുകളുടെ കാര്യത്തില്‍ ഏപ്രിലില്‍ റെക്കോര്‍ഡ് വര്‍ധനവ്; 107,000 തൊഴിലുകളുണ്ടായി മാസാന്ത റെക്കോര്‍ഡ്; 73,000 ഫുള്‍ടൈം ജോബുകള്‍; 47,000 തൊഴിലുകളുമായി ഒന്റാറിയോ മുന്നില്‍; തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നു

കാനഡയില്‍ തൊഴിലുകളുടെ കാര്യത്തില്‍ ഏപ്രിലില്‍ റെക്കോര്‍ഡ് വര്‍ധനവ്; 107,000 തൊഴിലുകളുണ്ടായി മാസാന്ത റെക്കോര്‍ഡ്;  73,000 ഫുള്‍ടൈം ജോബുകള്‍; 47,000 തൊഴിലുകളുമായി ഒന്റാറിയോ മുന്നില്‍; തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നു
തൊഴിലുകളുടെ കാര്യത്തില്‍ ഏപ്രിലില്‍ കാനഡയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ രാജ്യത്ത് ഇത്രയധികം തൊഴിലുകളുണ്ടാവുകയും നിയമനം നടക്കുകയും ചെയ്തുവെന്ന കാര്യത്തിലാണ് കഴിഞ്ഞ മാസം റെക്കോര്‍ഡുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഏപ്രിലില്‍ രാജ്യത്ത് 107,000 തൊഴിലുകളുണ്ടായി. ഒന്റാറിയോ, ക്യൂബെക്ക്, ആല്‍ബര്‍ട്ട്, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് എന്നിവിടങ്ങളിലാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായിരിക്കുന്നത്.

ഇത് പ്രകാരം കഴിഞ്ഞ മാസമുണ്ടായ തൊഴിലുകളുടെ കാര്യത്തില്‍ പ്രവചനങ്ങളെ കടത്തി വെട്ടി 10,000 നെറ്റ് ജോബുകളുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായിരുന്നുവെങ്കില്‍ ഏപ്രിലില്‍ അത് 5.7 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഏപ്രിലിലെ നെറ്റ് ജോബുകളില്‍ 73,000 ഫുള്‍ടൈം ജോബുകളായിരുന്നു. ഭൂരിഭാഗം തൊഴിലുകളും അതായത് 84,000 തൊഴിലുകളും സ്വകാര്യ മേഖലയിലാണുണ്ടായിരിക്കുന്നത്.

തൊഴിലുകളുടെ വാര്‍ഷിക വര്‍ധനവ് 426,000 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ 248,000 ജോലികള്‍ ഫുള്‍ ടൈമായിരുന്നു.15 മുതല്‍ 24 വയസുവരെയുള്ളവര്‍ക്കായുള്ള തൊഴിലുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന് പുറമെ 55 വയസിന് മേല്‍ പ്രായമുള്ളവരുടെ ജോലികളിലും വര്‍ധനവുണ്ടായിരിക്കുന്നു. 25 മുതല്‍ 54 വയസ് വരെയുള്ള സ്ത്രീകളുടെ തൊഴിലുകളുടെ കാര്യത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യയുളള പ്രവിശ്യയായ ഒന്റാറിയോവിലാണ് 47,000 തൊഴിലുകളുണ്ടായി ഏറ്റവും മെച്ചമുണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends