യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ വന്‍ ഇടിവ് ; കാരണം ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍; വിസ അപേക്ഷകള്‍ തളളുന്നത് വര്‍ധിച്ചു; കുടിയേറ്റത്തിനായുള്ള കടമ്പകള്‍ കര്‍ക്കശമാക്കി; രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി

യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ വന്‍ ഇടിവ് ; കാരണം ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍; വിസ അപേക്ഷകള്‍ തളളുന്നത് വര്‍ധിച്ചു; കുടിയേറ്റത്തിനായുള്ള കടമ്പകള്‍ കര്‍ക്കശമാക്കി; രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി

യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ സമീപകാലത്ത് കടുത്ത താഴ്ചയുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ട്രംപ് ഭരണകൂടം കുടിയേറ്റക്കാരോടുള്ള നിലപാടുകള്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണ് നിയമപരമായ കുടിയേറ്റത്തില്‍ ഇത്തരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. അമേരിക്ക ഇനി കുടിയേറ്റക്കാരുടെ രാജ്യമായി തുടരില്ലെന്നാണ് 2018 ആദ്യം യുഎസ്‌സിഐഎസ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും രാജ്യത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിനും അതിനായി കുടിയേറ്റം വെട്ടിച്ചുരുക്കുന്നതിനുമുള്ള നയങ്ങളുമായി മുന്നോട്ട് പോകുമെന്നും ഈ ഏജന്‍സി തറപ്പിച്ച് പറഞ്ഞിരുന്നു.


ട്രംപ് ഭരണകൂടത്തിന്റെ രണ്ട് വര്‍ഷത്തിനിടയില്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റം ദുസ്സഹമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കുടിയേറ്റത്തിന് അപേക്ഷ നല്‍കിയവര്‍ കൂടുതല്‍ ഇന്റര്‍വ്യൂകള്‍ക്ക് പങ്കെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ഇത്തരം അപേക്ഷകള്‍ നിരസിക്കുന്നത് കൂടുതലായിത്തീരുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസകള്‍, ട്രാവല്‍ വിസകക്കാര്‍ക്കുള്ള വര്‍ക്ക് അഥോറൈസേഷനുകളിലും കുറവുണ്ടായിരുന്നു.

2018ലെ അവസാനത്തെ മൂന്ന് വര്‍ഷങ്ങളില്‍ ഒബാമ ഭരണത്തിന്റെ അവസാന മൂന്ന് മാസങ്ങളിലെ അതായത് 2016ലെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിസ അപേക്ഷകള്‍ തള്ളുന്നത് 80 ശതമാനം നിരക്കിലെത്തിയിരിക്കുന്നുവെന്നാണ് യുഎസ് സിഐഎസ് നിരത്തിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.ഇതിന്റെ ഭാഗമായി കുടിയേറ്റക്കാരെ വെറ്റിംഗിന് വിധേയമാക്കുന്നതിലും പങ്കെടുക്കേണ്ടുന്ന ഇന്റര്‍വ്യൂകള്‍ വര്‍ധിപ്പിച്ചെന്നും മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റായ സാറാ പിയേര്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്.ഇത്തരത്തില്‍ യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റം കുത്തനെ ഇടിഞ്ഞത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത ദോഷമുണ്ടാക്കുമെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്.

Other News in this category



4malayalees Recommends