ഓസ്‌ട്രേിലയന്‍ പിആര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ ഒന്നിലെ മാറ്റങ്ങളെ നേരിടാന്‍ സജ്ജരാവുക; ഫിനാന്‍സ് മാനേജ് ചെയ്യുക; റീജിയണല്‍ വിസയ്ക്ക് അപേക്ഷിക്കാനൊരുങ്ങുക;രേഖകള്‍ സ്വരൂപിക്കുക; അവസാന നിമിഷത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഒരുങ്ങുക

ഓസ്‌ട്രേിലയന്‍ പിആര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ ഒന്നിലെ മാറ്റങ്ങളെ നേരിടാന്‍ സജ്ജരാവുക;  ഫിനാന്‍സ് മാനേജ് ചെയ്യുക; റീജിയണല്‍ വിസയ്ക്ക് അപേക്ഷിക്കാനൊരുങ്ങുക;രേഖകള്‍ സ്വരൂപിക്കുക; അവസാന നിമിഷത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ഒരുങ്ങുക
ഓസ്‌ട്രേിലയന്‍ കുടിയേറ്റത്തിനായുള്ള നിലവിലെ ഫിനാന്‍ഷ്യല്‍ ഇയര്‍ അവസാനിക്കാന്‍ പോവുകയാണ്.ഓസ്‌ട്രേലിയിയലേക്ക് കുടിയേറാനോ ഇവിടുത്തെ പിആര്‍ നേടാനോ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സമയം വളരെ നിര്‍ണായകമാണെന്നറിയുക. പിആര്‍ കൊതിക്കുന്നവര്‍ ജൂലൈ ഒന്ന് ആകുമ്പോഴേക്കും ഇതിനുള്ള നിയമങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുന്നതിനാല്‍ അതിനുള്ള അടിസ്ഥാന തയ്യാറെടുപ്പുകള്‍ നടത്തി അത്യാവശ്യം വേണ്ടുന്ന യോഗ്യതകള്‍ കരഗതമാക്കേണ്ടതുണ്ട്.ഇതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ അത്തരക്കാര്‍ അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

നിങ്ങളുടെ ഫിനാന്‍സ് മാനേജ് ചെയ്യുക

ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയിലേക്കുള്ള വിസ ഫീസില്‍ 5.4 ശതമാനം വര്‍ധവുണ്ടാകാന്‍ പോവുകയാണ്. ഇതിനാല്‍ ജൂണ്‍ 30 ആകുമ്പോഴേക്കും നിങ്ങളുടെ വിസ ഫോമുകള്‍ ഫൈനലൈസ് ചെയ്യേണ്ടതും അത്യാവശ്യമായ രേഖകള്‍ തയ്യാറാക്കുകയും വേണം. ഇതിന് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പുതിയ ഫീസിനെ നേരിടാന്‍ തക്ക വണ്ണം നിങ്ങളുടെ സാമ്പത്തിക നിലയെ മാനേജ് ചെയ്യേണ്ടിയിരിക്കുന്നു.

റീജിയണല്‍ വിസക്ക് അപേക്ഷിക്കുന്ന കാര്യം പരിഗണിക്കുക

റീജിയണല്‍ ഏരിയകളിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന് ഓസ്‌ട്രേലിയ സമീപകാലത്ത് കൂടുതല്‍ ഊന്നല്‍ നല്‍കി വരുന്നുണ്ട്. ഇതിനാല്‍ ഇപ്പോള്‍ തന്നെ റീജിയണല്‍ ഏരിയകളില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് മെച്ചമേറെ വരാന്‍ പോവുകയാണ്. ഗവണ്‍മെന്റ് ഈ അവസരത്തില്‍ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ വിസകള്‍ വാഗ്ദാനം ചെയ്ത് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം ഏരിയകളിലേക്ക് കുടിയേറുന്നതിനുള്ള റീജിയണല്‍ വിസകള്‍ക്കായി അപേക്ഷിക്കുന്നതിനെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

രേഖകള്‍ ശേഖരിക്കുക

സ്റ്റേറ്റ് നോമിനേഷന്‍ ക്വാട്ടകളും സ്‌കില്‍ സെലക്ട് ക്വാട്ടകളും ജൂലൈ ഒന്നിന് പുനക്രമീകരിക്കപ്പെടുകയാണ്. ഇവയ്ക്ക് പകരം സബ്ക്ലാസ് 189, 489 വിസകളായിരിക്കും നിലകൊള്ളുന്നത്.സബ് ക്ലാസ് 189ന് കീഴില്‍ അപേക്ഷിക്കുകയെന്നത് നാള്‍ക്ക് നാള്‍ കടുപ്പമേറിയതായി വരുന്നുമുണ്ട്.ഇതിനാല്‍ പിആര്‍ കൊതിക്കുന്നവര്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് എത്രയും വേഗം സമര്‍പ്പിക്കേണ്ടതാണ്.

അയവുള്ളവരായിരിക്കുക

ഓസ്‌ട്രേലിയ അതിന്റെ ഇമിഗ്രേഷന്‍ മാറ്റങ്ങള്‍ സാധാരണയായി വരുത്തുന്നത് ജൂലൈ ഒന്നിനാണ്. അതിനാല്‍ അവസാന നിമിഷത്തിലും വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്ക വണ്ണം അപേക്ഷകര്‍ തയ്യാറെടുക്കേണ്ടതുണ്ട്. അതിനാല്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ വരുമ്പോള്‍ പരിഭ്രാന്തരാകരുത്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്.

Other News in this category



4malayalees Recommends