ദുബായില്‍ ആദ്യമായി ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്

ദുബായില്‍ ആദ്യമായി ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്
ദുബായില്‍ ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍ നിന്ന് കാര്‍ഡ് കൈപറ്റിയത്.

വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ട് നല്‍കി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യക്കാര്‍ ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങിയത്.

Other News in this category



4malayalees Recommends