തങ്കു ബ്രദര്‍ ടൊറന്റോയില്‍ ശുശ്രൂഷിക്കുന്നു

തങ്കു ബ്രദര്‍ ടൊറന്റോയില്‍ ശുശ്രൂഷിക്കുന്നു
ടൊറന്റോ: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ ഹെവന്‍ലി ഫീസ്റ്റിന്റെ (സ്വര്‍ഗ്ഗീയ വിരുന്ന്) സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) മെയ് 25, 26 (ശനി, ഞായര്‍) തീയതികളില്‍ കാനഡയിലെ ടൊറന്റോ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 5ന് യോഗം ആരംഭിക്കും.


Toronto Unitarian Congregation Hall, 84 South Service Road, Mississauga Ontario L5G 2R9ല്‍ നടക്കുന്ന ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു ബ്രദര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.


ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും, അമേരിക്കയിലെ അറിയപ്പെടുന്നതുമായ ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ഡെലിവറന്‍സ് ചര്‍ച്ചിലെ ഈയാഴ്ച നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്കുശേഷമാണ് തങ്കു ബ്രദര്‍ കാനഡയില്‍ എത്തിയത്. രണ്ടു ദിവസം നടന്ന ബ്രൂക്ക്‌ലിന്‍ ചര്‍ച്ച് ഗ്രാജ്വേഷന്‍ സെറിമണിയില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു.വിവിധ രാജ്യക്കാര്‍ പങ്കെടുത്ത മീറ്റിംഗില്‍ പലര്‍ക്കും മാറക്കാനാവാത്ത അനുഭവം ആണ് ഉണ്ടായത്.


അമേരിക്കയിലെ വിവിധ സ്വര്‍ഗ്ഗീയ വിരുന്നിന്റെ സഭകളുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ ന്യൂയോര്‍ക്ക് ഹെവന്‍ലി ഫീസ്റ്റിലെ പ്രധാന ആരാധനയിലും, ന്യൂയോര്‍ക്കിലെ പ്രശസ്തമായ GAP ജനറേഷന്‍ ചര്‍ച്ചിലും തിരക്കിട്ട ന്യൂയോര്‍ക്ക് സന്ദര്‍ശനത്തില്‍ തങ്കു ബ്രദര്‍ ശുശ്രൂഷിക്കുകയുണ്ടായി.


അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഫിലഡല്‍ഫിയ പട്ടണങ്ങളില്‍ ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നതാണ്.


ഇരുനൂറില്‍പ്പരം ലോക രാജ്യങ്ങളിലെ ക്രിസ്തീയ വിശ്വാസികള്‍ പങ്കെടുക്കുന്ന ജെറുസലേം പ്രയര്‍ കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗീകരില്‍ ഏഷ്യയില്‍ നിന്നുള്ള ഏക വ്യക്തി തങ്കു ബ്രദര്‍ ആണ്. എല്ലാവര്‍ഷവും ജറുസലേമില്‍ ആണ് കോണ്‍ഫറന്‍സ് നടക്കുന്നത്.


കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ ചാനലായ പവര്‍ വിഷന്‍, ഹാര്‍വെസ്റ്റ് ടിവി, കൂടാതെ സൂര്യ ടിവി (മലയാളം), ആരാധന ടിവി (തെലുങ്ക്), NAMMBBIKKAYI ടിവി (തമിഴ്) എന്നിവയില്‍ എല്ലാദിവസവും 'കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്' സംപ്രേഷണം ചെയ്യുന്നു.


കാനഡയിലെ ടൊറന്റോ, വാന്‍കൂവര്‍ പട്ടണത്തില്‍ ഹെവന്‍ലി ഫീസ്റ്റ് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അതിവേഗം വളര്‍ന്നുകഴിഞ്ഞു.


ടൊറന്റോയില്‍ ഈ ശനി, ഞായര്‍ തീയതികളില്‍ നടക്കുന്ന പ്രത്യേക മീറ്റിംഗിലേക്ക് ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.


തങ്കു ബ്രദറെ നേരില്‍ കാണുവാനും, പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 416 455 8165, 647 960 8431. www.theheavenlyfeast.org


Other News in this category4malayalees Recommends