കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം ലണ്ടനില്‍ നടന്നു.

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ  സംഗീത സായാഹ്നം  ലണ്ടനില്‍ നടന്നു.
ലണ്ടന്‍::(ഒണ്ടാറിയോ) കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംഗീത സായാഹ്ന സമ്മേളനം മെയ് 18 ന് ലണ്ടന്‍ സ്റ്റോണി ക്രീക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടന്നു. ഹാര്‍ട്ട് ബീറ്റ്‌സ് എന്ന സംഗീത ടീമിലൂടെ നിരവധി ഗാനങ്ങള്‍ ആലപിച്ചതും പ്രശസ്ത ഗായകനുമായ ബ്രദര്‍. പീറ്റര്‍ വര്ഗീസ് മുഖ്യ അഥിതിയായി പങ്കെടുത്തു. പാസ്റ്റര്‍ ഷിനു തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സംഗീത സായ്ഹ്നത്തില്‍ പാസ്റ്റര്‍ ജോബിന്‍ പി മത്തായി മുഖ്യ സന്ദേശം നല്‍കി. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിനെപ്പറ്റിയും ജൂലൈ 19 21 വരെ ടോറോണ്ടോ

യില്‍ നടക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ക്രമീകരണത്തെക്കുറിച്ചും ബ്രദര്‍ . സാം പടിഞ്ഞാറേക്കര വിശദീകരിച്ചു. പങ്കെടുത്ത വിശ്വാസികള്‍ക്ക് ആത്മീകഉണര്‍വ്വും ഉന്മേഷവും നല്‍കുന്ന അനുഗ്രഹീത മീറ്റിംഗ് ക്രമീകരിച്ചത് കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് ആണ്. പാസ്റ്റര്മാരായ ഫിന്നി സാംസ് , വര്ഗീസ് വര്ഗീസ്, ലിവിന്‍ സാം, കൂടാതെ വിവിധ സഭാ വിശ്വാസികളും പങ്കെടുത്തു. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് ലണ്ടന്‍ കോഓര്‍ഡിനേറ്റര്‍ ബ്രദര്‍ . രേണു

വര്ഗീസ് , ഫിന്നി ബെന്‍ ജോസ് , പാസ്റ്റര്‍ ഷിനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.



Other News in this category



4malayalees Recommends