മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്തായി ; പിഡിപി ജമ്മുകശ്മീരില്‍ തകര്‍ന്നു

മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്തായി ; പിഡിപി ജമ്മുകശ്മീരില്‍ തകര്‍ന്നു
ബിജെപിയുമായി ചേര്‍ന്ന് ഭരിച്ച മെഹബൂബ മുഫ്തിയുടെ പിഡിപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശീമിരില്‍ ജനത പുറംതള്ളി. പാട്ടുംപാടി ജയിച്ചിരുന്ന മുഫ്തിമാരുടെ കുടുംബ മണ്ഡലമായ അനന്ദ്‌നാഗില്‍ മുഫ്തി മൂന്നാം സ്ഥാനത്തായി. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയായ ഹുസ്‌നെയിന്‍ മസൂദിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗുലാം അഹമ്മദ് മിര്‍ രണ്ടാമതും. 2014 ല്‍ 12000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് മെഹബൂബ അനന്ത്‌നാഗില്‍ നിന്ന് ജയിച്ചിരുന്നു. അനന്ത് നാഗില്‍ അടക്കം മൂന്നിടങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സൗഹൃദ മത്സരത്തിലായിരുന്നു.

ജമ്മുകശ്മീരിലെ ആറ് സീറ്റില്‍ രണ്ടിടങ്ങളില്‍ ബിജെപിയും മൂന്നിടത്ത് നാഷണല്‍ കോണ്‍ഫറന്‍സും മുന്നിട്ട് നില്‍ക്കുമ്പോള്‍ ഒരിടത്ത് സ്വതന്ത്രനാണ് ലീഡ് ചെയ്യുന്നത്. പിഡിപിയ്ക്ക് ഒരു സീറ്റുപോലും നേടാനായില്ല.

ബിജെപി സ്ഥാനാര്‍ത്ഥികളായ ജിദേന്ദ്രസിങ് ഉധംപൂരിലും ജുഗല്‍ കിഷോര്‍ ജമ്മുവിലും മുന്നിട്ടു നില്‍ക്കുകയാണ്. ലഡാക്കിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സജാദ് ഹുസൈന്‍ മുന്നിട്ടു നില്‍ക്കുന്നത്.

Other News in this category4malayalees Recommends