എന്റെ കരണത്തേറ്റ അടി ; തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതില്‍ പ്രതികരിച്ച് പ്രകാശ് രാജ്

എന്റെ കരണത്തേറ്റ അടി ; തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതില്‍ പ്രതികരിച്ച് പ്രകാശ് രാജ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വന്‍ പരാജയം ഏറ്റ പ്രകാശ് രാജ് പ്രതികരണവുമായി രംഗത്ത്. തന്റെ കരണത്തേറ്റ കനത്ത അടിയാണ് തോല്‍വിയെന്നാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

എന്റെ കരണത്തേറ്റ ശക്തമായ അടി. കൂടുതല്‍ അധിക്ഷേപങ്ങളും, ട്രോളും, അവമതിയും എന്റെ വഴിയേ വരുമായിരിക്കും. പക്ഷെ ഞാന്‍ എന്റെ നിശ്ചയത്തില്‍ ഉറച്ചു നില്‍ക്കും. സെക്യൂലര്‍ ഇന്‍ഡ്യക്കായുള്ള എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിനയാത്ര തുടങ്ങിയിട്ടേയുള്ളൂ. എനിക്കൊപ്പം ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്

ബംഗളൂരു സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദാണ് ലീഡ് ചെയ്യുന്നത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട പ്രകാശ് രാജിന് കേവലം പന്ത്രണ്ടായിരത്തിലധികം വോട്ട് മാത്രമാണ് ലഭിച്ചത്.

Other News in this category



4malayalees Recommends