കാനഡയില്‍ ഒക്ടോബറിലെ ഫെഡറല്‍ ഇലക്ഷന്‍; കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ണായകം; വിജയിക്കുന്ന പാര്‍ട്ടിയുടെ കുടിയേറ്റ നയത്തെ ഉറ്റ് നോക്കി കുടിയേറ്റക്കാരും കാനഡയും; മുഖ്യ പാര്‍ട്ടികള്‍ള്‍ക്കും കുടിയേറ്റത്തോട് അനുകൂല നിലപാട്

കാനഡയില്‍ ഒക്ടോബറിലെ ഫെഡറല്‍ ഇലക്ഷന്‍; കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ണായകം; വിജയിക്കുന്ന പാര്‍ട്ടിയുടെ കുടിയേറ്റ നയത്തെ ഉറ്റ് നോക്കി കുടിയേറ്റക്കാരും കാനഡയും;  മുഖ്യ പാര്‍ട്ടികള്‍ള്‍ക്കും കുടിയേറ്റത്തോട് അനുകൂല നിലപാട്
കാനഡയിലെ ഫെഡറല്‍ ഇലക്ഷന്‍ ഈ വരുന്ന ഒക്ടോബറില്‍ നടക്കാനിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഇവിടുത്തെ ഇമിഗ്രേഷനെയും എക്സ്പ്രസ് എന്‍ട്രിയെയും നിര്‍ണായക രീതിയില്‍ സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭരിക്കുന്ന കക്ഷിയായ ലിബറലുകള്‍ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയക്കും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും എക്കണോമിക് ഇമിഗ്രേഷനോട് തികച്ചും അനുകൂലമായ നിലപാടുകളാണുള്ളത്.

എന്നാല്‍ ഓരോ പാര്‍ട്ടിക്കും ഈ വിഷയത്തില്‍ വ്യത്യസ്തമായ സമീപനമാണുളളതെന്നതിനാല്‍ ഇത് ഓരോ പാര്‍ട്ടിയുടെയും ഇമിഗ്രഷന്‍ നയത്തിന് മേല്‍ സ്വാധീനം ചെലുത്തുമെന്നുറപ്പാണ്. നിലവില്‍ യുഎസിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഇമിഗ്രേഷന്‍ പോളിസികള്‍ക്ക് വിരുദ്ധവും കൂടുതല്‍ ഉദാരവുമായ കുടിയേറ്റനയമാണ് ലിബറലുകളുടെ ഭരണത്തിന് കീഴിലുള്ളത്. ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ വര്‍ധിപ്പിക്കുകയും അതിന്റെ ഭാഗമായി 2021ന്റെ അവസാനമാകുമ്പോഴേക്കും ഒരു മില്യണ്‍ പിആറുകളെ കാനഡയിലെത്തിക്കുകയെന്നതും ലിബറലുകളുടെ ലക്ഷ്യമാണ്.

ഇതിനെ തുടര്‍ന്ന് ജനസംഖ്യയുടെ ഒരു ശതമാനത്തോളം വര്‍ധനവ് കുടിയേറ്റം മൂലം വരുത്താനും ലിബറലുകള്‍ക്ക് പദ്ധതിയുണ്ട്. തികച്ചും ഉദാരമായ കുടിയേറ്റ നയമാണ് ലിബറലുകള്‍ക്കുള്ളത്. ഒക്ടോബറിലെ ഇലക്ഷനില്‍ കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ചാല്‍ കാനഡയിലെ ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. തികച്ചും നീതിപൂര്‍വകവും ക്രമത്തിലുള്ളതും ക്ഷമയോട് കൂടിയതുമായ കുടിയേറ്റ നയമായിരിക്കും തങ്ങള്‍ സ്വീകരിക്കുകയെന്നും പാര്‍ട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ സ്വയം പര്യാപ്തതയ്ക്കും കാനഡയിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യകത അനുസരിച്ചുള്ളതുമായ കുടിയേറ്റ നയമായിരിക്കും തങ്ങള്‍ നടപ്പിലാക്കുകയെന്ന് കണ്‍സര്‍വേറ്റീവുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലിബറലുകള്‍ നടപ്പിലാക്കിയിരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി സിആര്‍എസ് അല്ലെങ്കില്‍ മൊത്തം ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ അടിമുടി മാറ്റുമെന്നും കണ്‍സര്‍വേറ്റീവുകള്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്‍ഡിപിക്ക് സര്‍ക്കാരുണ്ടാക്കാനാവില്ലെങ്കിലും ന്യൂനപക്ഷ സര്‍ക്കാരാണ് വരുന്നതെങ്കില്‍ അതില്‍ അവര്‍ക്ക് സ്വാധീനമുണ്ടാകാനും കുടിയേറ്റത്തെ സ്വാധീനിക്കാനും എന്‍ഡിപിക്ക് സാധിക്കും. കഴിവുകളുള്ളവരെ കാനഡയിലേക്ക് വരാന്‍ അനുവദിക്കണമെന്ന നയമാണ് ഗ്രീന്‍ പാര്‍ട്ടിക്കുള്ളത്.

Other News in this category4malayalees Recommends