യുഎസിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ ട്രംപ് പൊളിച്ചടുക്കുമ്പോഴും ഇമിഗ്രേഷന്‍ ലോബിയിംഗ് റെക്കോര്‍ഡിലേക്ക്; 2018ല്‍ ഇമിഗ്രേഷന്‍ നേരിടുന്ന പ്രതിസന്ധികള്‍ അധികാരികളെ ബോധിപ്പിച്ചത് 646 സംഘടനകള്‍; 2019ലെ ആദ്യ ക്വാര്‍ട്ടറില്‍ മുന്നിട്ടിറങ്ങിയത് 428 സംഘടനകള്‍

യുഎസിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ ട്രംപ് പൊളിച്ചടുക്കുമ്പോഴും ഇമിഗ്രേഷന്‍ ലോബിയിംഗ് റെക്കോര്‍ഡിലേക്ക്; 2018ല്‍ ഇമിഗ്രേഷന്‍ നേരിടുന്ന പ്രതിസന്ധികള്‍ അധികാരികളെ ബോധിപ്പിച്ചത് 646 സംഘടനകള്‍; 2019ലെ ആദ്യ ക്വാര്‍ട്ടറില്‍ മുന്നിട്ടിറങ്ങിയത് 428 സംഘടനകള്‍
യുഎസ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനായി ട്രംപ് ഭരണകൂടം അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഈ കാലത്ത് യുഎസില്‍ ഇമിഗ്രേഷന്‍ ലോബിയിംഗ് റെക്കോര്‍ഡിന് അടുത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ ബോധിപ്പിക്കുന്നതിനും ഉയര്‍ത്തിക്കാട്ടുന്നതിനം സ്വാധീനം ചെലുത്തുന്നതിനും പൊതുവെ പറയുന്ന പേരാണ് ഇമിഗ്രേഷന്‍ ലോബിയിംഗ് എന്നത്.

ഇമിഗ്രേഷന്‍ കാര്യങ്ങളും പ്രശ്‌നങ്ങളും യുഎസ് ഭരണകൂടത്തിന് മുന്നില്‍ വെളിപ്പെടുത്തിയ കമ്പനികള്‍, ട്രേഡ് ഗ്രൂപ്പുകള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവയുടെ എണ്ണം കഴിഞ്ഞ വര്‍ഷം 646 ആയി ഉയര്‍ന്നിരുന്നു.ഈ വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരിക്കുന്ന സംഘടനകളുടെ എണ്ണം 428 ആയിത്തീര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്കും ഇമിഗ്രേഷന്‍ ലോബിയിംഗില്‍ യുഎസില്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിക്കപ്പെടുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നൂറ് കണക്കിന് എന്റര്‍പ്രൈസുകള്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട ലോബിയിംഗ് സമീപമാസങ്ങളില്‍ നിര്‍വഹിച്ചിരിക്കുന്നു. ക്രാഫിഷ് പ്രൊസസേര്‍സ് അലയന്‍സ് മുതല്‍ ലോംഗ് ഐലന്റ് നഴ്‌സിംഗ് ഹോം വരെയുള്ള വൈവിധ്യമാര്‍ന്നവ ഇതില്‍ ഉള്‍പ്പെടുന്നു.ഇതിന് പുറമെ ലാന്‍ഡ്‌സ്‌കേപ്പിംഗ് കമ്പനിയായ ബ്രൈറ്റ് വ്യൂ ഹോള്‍ഡിംഗ്‌സ്, ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്ര്, ഫേസ്ബുക്ക്, തുടങ്ങിയവയും സ്‌കില്‍ഡ് വര്‍ക്കര്‍മാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

Other News in this category



4malayalees Recommends