തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; രാജിയ്ക്ക് തയ്യാറെന്ന് രാജ് ബബ്ബര്‍

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ; രാജിയ്ക്ക് തയ്യാറെന്ന് രാജ് ബബ്ബര്‍
കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ പദവി ഒഴിയാന്‍ തയ്യാറെന്ന് രാജ് ബബ്ബര്‍. യുപിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. മോദിയും രാജ്‌നാഥ് സിങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരിച്ച യുപിയില്‍ ബിജെപിയുടെ അടിത്തറ ഇളകിയിട്ടില്ലെന്നാണ് ഫലങ്ങളില്‍ നിന്ന് മനസിലാകുന്നത്. 2014 ലെ തരംഗത്തിന്റെ അത്രയില്ലെങ്കിലും അറുപതോളം സീറ്റുകളില്‍ ബിജെപി മുന്നിലാണ്.

പ്രചാരണ തന്ത്രങ്ങള്‍ പിഴച്ചത് കോണ്‍ഗ്രസിന്റെ തോല്‍വിയ്ക്ക് വഴിവച്ചു. അധ്യക്ഷ പദവി തുടരുന്ന കാര്യം പ്രവര്‍ത്തക സമിതി തീരുമാനിക്കുമെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന് സോണിയ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നേതാക്കളുടെ പരാജയം, പ്രചാരണ തന്ത്രങ്ങളുടെ പിഴവ്, മണ്ഡലത്തിലെ അധ്യക്ഷന്റെ തോല്‍വി, തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാമെന്നാണ് രാഹുല്‍ നിലപാട്.

Other News in this category4malayalees Recommends