ജഗനേയും അധികാരത്തില്‍ എത്തിച്ചു ; ദൗത്യം പൂര്‍ത്തീകരിച്ച് പ്രശാന്ത് കിഷോര്‍

ജഗനേയും അധികാരത്തില്‍ എത്തിച്ചു ; ദൗത്യം പൂര്‍ത്തീകരിച്ച് പ്രശാന്ത് കിഷോര്‍
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഇത്തവണത്തെ ദൗത്യം ആന്ധ്രയിലായിരുന്നു. ചന്ദ്രബാബു നായിഡുവിനേയും പിഡിപിയേയും മറിച്ചിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് അധികാരം നേടി കൊടുക്കുകയായിരുന്നു ദൗത്യം. ഇക്കുറി ഫലം വന്നപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രപ്രദേശ് തൂത്തൂവാരുകയും ചെയ്തു.

ജഗനൊപ്പം ആ കാഴ്ച അദ്ദേഹത്തിന്റെ വീട്ടിലിരുന്നു പ്രശാന്ത് കണ്ടു. 25ല്‍ 22 ലോക്‌സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളില്‍ 151 ഉം ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ആദ്യമായിട്ടാണ് സംസ്ഥാനത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.

ബിഹാറില്‍ ജെഡിയുവിന്റെ ഉപാധ്യക്ഷന്‍ കൂടിയാണ് പ്രശാന്ത്. ആന്ധ്രയില്‍ ജഗന് വേണ്ടി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷത്തെ അണിയറ പ്രവര്‍ത്തനങ്ങളാണ് നടന്നത് .

Other News in this category4malayalees Recommends