ദുല്‍ഖറിന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ദുല്‍ഖറിന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ദ സോയ ഫാക്ടറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണ്.

നീല നിറത്തിലുള്ള ജീന്‍സ് ഷര്‍ട്ട് ധരിച്ച് കാമുകി കാമുകന്മാരായി ദുല്‍ഖറും സോനവും പരസ്പരം നോക്കി നില്‍ക്കുന്നതാണ് പോസ്റ്റര്‍. ഒരു ക്രിക്കറ്റ് സ്‌റ്റേഡിയമാണ് പശ്ചാത്തലം.

2008 ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രദ്യുമ്‌നന്‍ സിങ് ആണ് തിരക്കഥ. ഒരു ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന കാലത്തുള്ള പ്രണയ കഥയാണ് സിനിമയ്ക്ക് ആധാരം. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ക്രിക്കറ്റിലെ പ്രശസ്ത കളിക്കാരനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍. ചിത്രം സെപ്തംബര്‍ 20ന് തിയറ്ററിലെത്തും.

Other News in this category4malayalees Recommends