തന്റെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ മോദി ഭക്തനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് മോദി പറഞ്ഞു തരണം ; സംവിധായകന്‍ അനുരാഗ് കശ്യപ്

തന്റെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ മോദി ഭക്തനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് മോദി പറഞ്ഞു തരണം ; സംവിധായകന്‍ അനുരാഗ് കശ്യപ്
തന്റെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ മോദി ഭക്തനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ എത്തിയതിന് നിരവധി പേരാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലും മോദി ഭക്തര്‍ ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് ഒരു മോദി ഭക്തന്‍ അനുരാഗ് കശ്യപിന്റെ മകള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയത്. മോദിക്കെതിരെ അച്ഛന്‍ ഇനിയും സംസാരിച്ചാല്‍ റേപ്പ് ചെയ്യും എന്ന തരത്തിലായിരുന്നു അയാളുടെ ഭീഷണി.

' പ്രിയപ്പെട്ട നരേന്ദ്ര മോദി സര്‍, താങ്കളുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. താങ്കളുമായി അഭിപ്രായഭിന്നതയുള്ള എന്റെ മകളെ ഭീഷണിപ്പെടുത്തിയ, താങ്കളുടെ വിജയം ആഘോഷിക്കുന്ന ഭക്തരെ ഞങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു കൂടി ദയവായി ഞങ്ങളോട് പറഞ്ഞു തരൂ സാര്‍.'

എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വിറ്റ്. ചൗക്കിദാര്‍ രാംസംഘി എന്ന ട്വിറ്റര്‍ അങ്കൗണ്ടില്‍ നിന്നാണ് അനുരാഗ് കശ്യപിന്റെ മകളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികള്‍ അയച്ചിരിക്കുന്നത്.

എന്നാല്‍ ട്വിറ്റിന് പിന്നാലെ ചൗക്കിദാര്‍ രാംസംഘി തന്റെ അക്കൗണ്ട് പിന്‍വലിച്ചു. പൊലീസ് കേസ് ഫയല്‍ ചെയ്യാനാണ് പലരും അനുരാഗിനെ ഉപദേശിക്കുന്നത്.Other News in this category4malayalees Recommends