ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളില്‍ കൃത്രിമത്വം കാട്ടിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ നാട് കടത്തിയ സംഭവം; നിരപരാധികളെ സംരക്ഷിക്കുന്നതില്‍ ഹോംഓഫീസ് പരാജയപ്പെട്ടുവെന്ന് എന്‍എഒ; ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവരെ പോലും നാട് കടത്തിയെന്ന് കണ്ടെത്തി

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളില്‍ കൃത്രിമത്വം കാട്ടിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ നാട് കടത്തിയ സംഭവം; നിരപരാധികളെ സംരക്ഷിക്കുന്നതില്‍ ഹോംഓഫീസ് പരാജയപ്പെട്ടുവെന്ന് എന്‍എഒ; ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവരെ പോലും നാട് കടത്തിയെന്ന് കണ്ടെത്തി

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളില്‍ കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് യുകെയില്‍ നിന്നും നാട് കടത്തിയ നൂറ് കണക്കിന് കുട്ടികളില്‍ തെറ്റ് ചെയ്യാത്തവരുമുണ്ടായിരുന്നുവെന്നും അവരെ സംരക്ഷിക്കുന്നതില്‍ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരം കുറ്റമാരോപിച്ച് 2400ല്‍ അധികം വിദേശ വിദ്യാര്‍ത്ഥികളെയായിരുന്നു യുകെയില്‍ നിന്നും നാട് കടത്തിയിരുന്നത്.ഇത് സംബന്ധിച്ച് നാഷണല്‍ ഓഡിറ്റ് ഓഫീസ് (എന്‍എഒ) ഈ വര്‍ഷം ആദ്യം നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


ഇത്തരത്തില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം 34,000 കുട്ടികള്‍ നേരിടുന്നുണ്ടെന്നും അവര്‍ക്ക് തങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റത്തെ ചോദ്യം ചെയ്യാന്‍ പോലും അവകാശമില്ലെന്നും വെളിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എന്‍എഒ അന്വേഷണം ആരംഭിച്ചിരുന്നത്.ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിനാല്‍ അവര്‍ക്ക് യുകെയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞായിരുന്നു ഇവരെ നാട് കടത്തിയിരുന്നത്.

തുടര്‍ന്ന് ഇത്തരം വിദ്യാര്‍ത്ഥികളെ 2014ല്‍ ബിബിസി പനോരമ ഒരു അന്വേഷണത്തിന് വിധേയരാക്കിയിരു്‌നു.ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ (ടോയ്ക്) സില്‍ വ്യാപകമായ കൃത്രിമത്വങ്ങള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നുവെന്ന് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.വിസക്കും മറ്റുമായി തങ്ങളുടെ ഇംഗ്ലീഷ് ലാംഗ്വേജ് പാടവം വെളിപ്പെടുത്തുന്നതിനാണ് ഇത്തരം പീരീക്ഷകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എഴുതുന്നത്.

ഇക്കൂട്ടത്തില്‍ ഇംഗ്ലീഷില്‍ പാടവം തെളിയിച്ചവരും നിരപരാധികളുമായി കുട്ടികളുണ്ടായിരുന്നുവെന്നും അവരെയും തീവ്രവാദികളെ പോലെ നാട് കടത്തിയെന്നും ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു.ഈ തട്ടിപ്പില്‍ ഭാഗഭാക്കാകാത്തവരെ പോലും ഈ വിധത്തില്‍ നാട് കടത്തിയിരുന്നുവെന്ന ആരോപണവും ശക്തമാണ്.ഇക്കാര്യത്തില്‍ തീര്‍ത്തും ഉത്തരവാദിത്വ രഹിതമായിട്ടാണ് ഹോം ഓഫീസ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ട് റിപ്പോര്‍ട്ടില്‍ എന്‍എഒ എടുത്ത് കാട്ടുന്നത്.ഈ തട്ടിപ്പിലുള്‍പ്പെട്ട കോളജുകള്‍ ഹോം ഓഫീസ് അടച്ച് പൂട്ടിയിരിക്കുന്നത് തീര്‍ത്തും ചിന്താശൂന്യമായിട്ടാണെന്നും എന്‍എഒ ആരോപിക്കുന്നു.

Other News in this category4malayalees Recommends