സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയതുകൊണ്ടാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്ന് പി സി ജോര്‍ജ്ജ്

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയതുകൊണ്ടാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്ന് പി സി ജോര്‍ജ്ജ്
എന്‍ഡിഎയുടെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെടാന്‍ കാരണം ബിജെപിക്കാര്‍ തന്നെ കാലുവാരിയതു കൊണ്ടാണെന്ന് പി സി ജോര്‍ജ്ജ്. ന്യൂനപക്ഷ മോര്‍ച്ചക്കാര്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പി സി ജോര്‍ജ് ആരോപിച്ചു.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. പി സി ജോര്‍ജ്ജിന്റെ ജനപക്ഷം എന്‍ഡിഎയുമായി സഖ്യത്തിലായിരുന്നു. പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ പോലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. സഖ്യം ഗുണം ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

പൂഞ്ഞാറില്‍ ആന്റോ ആന്റണിയാണ് ഒന്നാമതെത്തിയത്. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തി. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടന്നത്. ഇവിടെ കെ സുരേന്ദ്രന് വിജയസാധ്യത വരെ എന്‍ഡിഎ കണക്കുകൂട്ടിയിരുന്നു.

Other News in this category4malayalees Recommends