പലരോടും നമ്പര്‍ വാങ്ങി കാണാനുള്ള അറേഞ്ച്‌മെന്റ് വരെ എത്തിയെന്നാണ് അറിഞ്ഞത്., പക്ഷെ അത് ഞാനല്ല ; ചതിയില്‍ അകപ്പെടരുതെന്ന് നടി മിയ

പലരോടും നമ്പര്‍ വാങ്ങി കാണാനുള്ള അറേഞ്ച്‌മെന്റ് വരെ എത്തിയെന്നാണ് അറിഞ്ഞത്., പക്ഷെ അത് ഞാനല്ല ; ചതിയില്‍ അകപ്പെടരുതെന്ന് നടി മിയ
തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ആരാധകര്‍ക്കും മറ്റും മെസേജുകള്‍ പോകുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മിയ ജോര്‍ജ്ജ്.

മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നാണ് നടിയുടെ പേരില്‍ മെസേജുകള്‍ പോകുന്നത്. താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു കൊണ്ടുള്ള സന്ദേശമാണ് നിരവധി പേരിലേക്ക് എത്തിയിരിക്കുന്നത്. പുതുമുഖങ്ങളെ വെച്ചാണ് സിനിമ ചെയ്യുന്നതെന്നും താത്പര്യമുള്ളവര്‍ അറിയിക്കാനും സന്ദേശത്തില്‍ പറയുന്നുണ്ട്.

നിരവധി പേര്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. അവരില്‍ നിന്ന് നമ്പറുകള്‍ വാങ്ങുകയും കാണാനുള്ള അറേഞ്ച്‌മെന്റ് വരെ തയ്യാറായിട്ടുണ്ടെന്നുമാണ് താരം കുറിക്കുന്നത്. എന്നാല്‍ അതുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ താന്‍ ആരുമായും ചാറ്റ് ചെയ്യാറില്ലെന്നും തന്റെ ഫോണില്‍ മെസഞ്ചര്‍ പോലുമില്ലെന്നുമാണ് മിയ പറയുന്നത്.

Other News in this category4malayalees Recommends