ആ ദിവസം മുഴുവന്‍ കരഞ്ഞു, ഞാനൊരു നല്ല നടിയല്ലെന്ന് അമ്മയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് സായി പല്ലവി

ആ ദിവസം മുഴുവന്‍ കരഞ്ഞു, ഞാനൊരു നല്ല നടിയല്ലെന്ന് അമ്മയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് സായി പല്ലവി
സായ് പല്ലവി നായികയായി എത്തുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ റിലീസിന് ഒരുങ്ങുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ നടന്‍ സൂര്യയാണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സായി പല്ലവി.

ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍. ആ രംഗം പിറ്റേദിവസത്തേക്ക് നീട്ടിവെച്ചപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയെന്നാണ് നടി പറയുന്നത്.

ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി', നടി പറഞ്ഞു.നടന്‍ സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേര്‍ത്തു.


Other News in this category4malayalees Recommends