കാനഡയിലേക്കുള്ള കുടിയേറ്റം വെളുത്ത വര്‍ഗക്കാര്‍ക്ക് കടുത്ത ഭീഷണിയെന്ന് ഇപ്‌സോസ് പോളില്‍ പങ്കെടുത്ത 37 ശതമാനം പേര്‍; ഹെല്‍ത്ത ്‌കെയര്‍ സിസ്റ്റത്തിന് ഹെല്‍ത്ത ്‌കെയര്‍ സിസ്റ്റത്തിന് ഭാരമുണ്ടാക്കും; കുടിയേറ്റക്കാര്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തും

കാനഡയിലേക്കുള്ള കുടിയേറ്റം വെളുത്ത വര്‍ഗക്കാര്‍ക്ക് കടുത്ത ഭീഷണിയെന്ന് ഇപ്‌സോസ് പോളില്‍ പങ്കെടുത്ത 37 ശതമാനം പേര്‍; ഹെല്‍ത്ത ്‌കെയര്‍ സിസ്റ്റത്തിന് ഹെല്‍ത്ത ്‌കെയര്‍ സിസ്റ്റത്തിന് ഭാരമുണ്ടാക്കും; കുടിയേറ്റക്കാര്‍  തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തും
കുടിയേറ്റം കാനഡയിലെ വെളുത്ത വര്‍ഗക്കാര്‍ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഇപ്‌സോസ് പോളില്‍ പങ്കെടുത്ത 37 ശതമാനം പേരും മുന്നറിയിപ്പേകുന്നു.ലോകത്തില്‍ തന്നെ കുടിയേറ്റക്കാര്‍ക്ക് ഊഷ്മളമായ സ്വാഗതമേകുന്ന രാജ്യമെന്ന ഇന്റര്‍നാഷണല്‍ റാങ്കിംഗില്‍ കാനഡ സ്ഥാനം പിടിച്ചതിനിടെയാണ് അതിന് വിപരീതമായ പ്രതികരണം ഇത്രയും പേരില്‍ നിന്നുണ്ടായിരിക്കുന്നതെന്നത് നിര്‍ണായകമാണ്.അടുത്തിടെ നടന്ന ഇത്തരത്തിലുള്ള നിരവധി പോളുകളില്‍ നിരവധി കാനഡക്കാര്‍ ഇത്തരത്തില്‍ പ്രതികരിച്ചിട്ടുമുണ്ട്.

രാജ്യത്തിന്റെ ഉദാരമായ ഇമിഗ്രേഷന്‍ നയങ്ങളില്‍ കടുത്ത ഉത്കണ്ഠ നിരവധി പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്ലോബല്‍ ന്യൂസിന് വേണ്ടി ഇപ്‌സോസ് പബ്ലിക്ക് അഫയേര്‍സാണ് പുതിയ പോള്‍ നടത്തിയിരിക്കുന്നത്.കാനഡയില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയ 27 ശതമാനം പേരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ 46 ശതമാനം പേരും ഇത്തരത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.കുടിയേറ്റം കാനഡക്ക് ഭീഷണിയാണെന്ന് ശക്തമായി 12 ശതമാനം പേരും അത്രശക്തമല്ലാതെ 24 ശതമാനം പേരും കുറച്ച് യോജിക്കുന്നുവെന്ന് 24 ശതമാനം പേരും ശക്തമായി വിയോജിക്കുന്നുവെന്ന് 29 ശതമാനം പേരും ഇതിനെക്കുറിച്ച് അറിയില്ലെന്ന് 11 ശതമാനം പേരുമാണ് ഇപ്‌സോസ് പോളില്‍ പ്രതികരിച്ചിരിക്കുന്നത്.

ഇമിഗ്രേഷന്‍ നിര്‍ത്തി വയ്ക്കണമെന്ന് നിരവധി കനേഡിയന്‍സ് അഭിപ്രായപ്പെട്ടിരിക്കുന്നുവെന്നാണ് ഇപ്‌സോസ് പബ്ലിക്ക് അഫയേര്‍സ് വൈസ് പ്രസിഡന്റ് സീന്‍ സിംപ്‌സന്‍ ഗ്ലോബല്‍ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം കാനഡയിലെ ഹെല്‍ത്ത ്‌കെയര്‍ സിസ്റ്റത്തിന് അല്ലെങ്കില്‍ സോഷ്യല്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന് ഭാരമുണ്ടാക്കുമെന്നാണ് നിരവധി പേര്‍ ഭയപ്പെടുന്നതെന്നും സിംപ്‌സന്‍ വെളിപ്പെടുത്തുന്നു.കുടിയേറ്റക്കാര്‍ ഇവിടുത്തുകാരുടെ തൊഴിലവസരങ്ങള്‍ തട്ടിപ്പറിക്കുന്നുവെന്നാണ് നല്ലൊരു വിഭാഗം പേര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതെന്നും ഈ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends