ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ സ്‌കില്‍ സെലക്ട് ഇന്‍വിറ്റേഷന്‍ റൗണ്ട് മേയ് 9ന് നടന്നു; പുതിയ സ്‌കില്‍ഡ് സെലക്ട് റിസള്‍ട്ടുകള്‍ പുറത്ത് വന്നു; സബ്ക്ലാസ് 189 വിസക്ക് കീഴില്‍ വെറും 100ഉം സബ്ക്ലാസ് 489 വിസക്ക് കീഴില്‍ വെറും 10ഉം ഇന്‍വിറ്റേഷനുകള്‍

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ സ്‌കില്‍ സെലക്ട് ഇന്‍വിറ്റേഷന്‍ റൗണ്ട് മേയ് 9ന് നടന്നു; പുതിയ സ്‌കില്‍ഡ് സെലക്ട് റിസള്‍ട്ടുകള്‍ പുറത്ത് വന്നു; സബ്ക്ലാസ് 189 വിസക്ക് കീഴില്‍ വെറും 100ഉം സബ്ക്ലാസ് 489 വിസക്ക് കീഴില്‍ വെറും 10ഉം ഇന്‍വിറ്റേഷനുകള്‍
മേയ് മാസത്തേക്കുള്ള സ്‌കില്‍ സെലക്ട് അപ്‌ഡേറ്റ് ഓസ്‌ട്രേലിയ നിര്‍വഹിച്ചു. മേയ് ഒമ്പതിനാണ് ഏറ്റവും പുതിയ സ്‌കില്‍ സെലക്ട് ഇന്‍വിറ്റേഷന്‍ റൗണ്ട് ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നത്.ഇത് പ്രകാരം ഏറ്റവും പുതിയ സ്‌കില്‍ഡ് സെലക്ട് റിസല്‍്ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നിലവിലെ ഫിനാന്‍ഷ്യല്‍ ഇയറില്‍ കാര്യമായ നേട്ടമൊന്നും ഈ രംഗത്തുണ്ടാവില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഇത് പ്രകാരം സബ്ക്ലാസ് 189 വിസക്ക് കീഴില്‍ വെറും 100 ഇന്‍വിറ്റേഷനുകള്‍ മാത്രമാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഇത് പ്രകാരം സാധാരണയുളളത് പോലെ സബ്ക്ലാസ് 489 വിസക്ക് കീഴില്‍ വെറും 10 ഇന്‍വിറ്റേഷനുകള്‍ മാത്രമാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. പ്രൊ-റാട്ട ഒക്യുപേഷന്‍ അതിന്റെ ക്വാട്ട പരിധിയുടെ 71 ശതമാനവും നികത്തപ്പെട്ടിട്ടുമുണ്ട്.ക്വാട്ടകള്‍ ജൂണില്‍ അവസാനിക്കുന്നുണ്ടോയെന്ന് ഇനി കാത്തിരുന്ന് കാണുക തന്നെ വേണമെന്ന ഗതിയായിട്ടുമുണ്ട്.പ്രോ-റാട്ട ഒക്യുപേഷനുകള്‍ക്കുള്ള പോയിന്റ് സ്‌കോറില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല.

സബ്ക്ലാസ് 189 വിസക്ക് കീഴിലുള്ള പ്രോ-റാട്ട ഒക്യുപേഷനുകള്‍ക്കുള്ള ചുരുങ്ങിയ സ്‌കോര്‍ 80 പോയിന്റുകളാക്കി നിലനിര്‍ത്തിയിട്ടുണ്ട്. സബ്ക്ലാസ് 489 ഫാമിലി സ്‌പോണ്‍സേഡ് വിസക്കുള്ള ഏറ്റവും ചുരുങ്ങിയ സ്‌കോര്‍ 85 പോയിന്റുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്.ഇതിനുള്ള കാത്തിരിപ്പ് സമയം നിലവില്‍ ഒരു മാസമാണ്. പ്രോറാട്ട ഒക്യുപേഷനുകള്‍ക്ക് ലഭ്യമായ വിസകളേക്കാള്‍ ആവശ്യക്കാരേറിയ അവസ്ഥയാണ് നിലവിലുള്ളത്.

മേയ് 9ലെ സ്‌കില്‍ സെലക്ട് റൗണ്ടിലെ സ്‌കോറുകള്‍ താഴെക്കൊടുക്കുന്നു.

Occupation ID Occupation Name Minimum Score Latest EOI date

2631 Computer Network Professionasl 80 20/03/2019 6:53 pm

2613 Software and Applications Programmers 80 10/02/2019 3:58 pm

2611 ICT Business and System Analyts 85 03/05/2019 8:13 pm

2339 Other Engineering Professionals 80 18/01/2019 3:13 pm

2335 Industrial, Mechanical and Production Engineser 80 22/03/2019 4:31 pm

2334 Electronics Engineer 85 02/05/2019 12:44 pm

2212 Auditors, Company Secretaries and Corporate Treasurers 85 28/12/2018 5:43 pm

2211 Accountanst 90 01/05/2019 6:46 am

Other News in this category



4malayalees Recommends