എലിസബത്ത് രാജ്ഞിയ്ക്ക് പുതിയ ജോലിക്കാരനെ വേണം ; മാസം ശമ്പളമായി 2 ലക്ഷത്തിലേറെ

എലിസബത്ത് രാജ്ഞിയ്ക്ക് പുതിയ ജോലിക്കാരനെ വേണം ; മാസം ശമ്പളമായി 2 ലക്ഷത്തിലേറെ
എലിസബത്ത് രാജ്ഞി പുതിയ ജോലിക്കാരനെ തേടുന്നു. സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മാനേജ് ചെയ്യാനുള്ള ജോലിക്കാരെയാണ് തേടുന്നത്. ബ്രിട്ടീഷ് റോയല്‍ കമ്യൂണിക്കേഷന്‍സിന്റെ വെബ് സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ എന്നാണ് തസ്തികയുടെ പേര് .2 ലക്ഷത്തിനും മേലെയാണ് മാസ ശമ്പളം (വര്‍ഷം 26 ലക്ഷം രൂപ).

അന്താരാഷ്ട്ര തലത്തില്‍ രാജ്ഞിയുടെ സാന്നിധ്യം സജീവമാക്കി നിര്‍ത്താന്‍ കഴിയുന്നവരായിരിക്കണം എന്ന നിബന്ധന പരസ്യത്തിലുണ്ട്. ഇതൊരു സ്ഥിരം ജോലിയാണെന്നും ജോലി സമയം ആഴ്ചയില്‍ 40 മണിക്കൂറില്‍ താഴെ ആയിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

ബെക്കിംങ് ഹാം കൊട്ടാരത്തിലാണ് ഓഫീസ്. വാര്‍ഷിക അവധി 33 ദിവസമാണ്. 6 മാസത്തേക്ക് പ്രൊബേഷനറി ആയിരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചഭക്ഷണം കൊട്ടാരത്തില്‍ നിന്നാകും. ഗൗരവത്തോടെ കാണേണ്ട ജോലിയാണെന്നും പരസ്യത്തില്‍ പറയുന്നു. പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും എഴുതാനും എഡിറ്റ് ചെയ്യാനും ഫോട്ടോഗ്രഫിയിലും പരിജ്ഞാനം, ആസുത്രണ മികിവ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Other News in this category4malayalees Recommends