കോടതി വിധികള്‍ പരിഹാരമാകില്ല ; വിശ്വാസവും അവകാശവും ബലികഴിക്കില്ലെന്ന് പാത്രിയാര്‍ക്കീസ് ബാവ

കോടതി വിധികള്‍ പരിഹാരമാകില്ല ; വിശ്വാസവും അവകാശവും ബലികഴിക്കില്ലെന്ന് പാത്രിയാര്‍ക്കീസ് ബാവ
സഭയുടെ തര്‍ക്കത്തില്‍ കോടതി വിധികള്‍ പരിഹാരമാകില്ലെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. പരസ്പര സ്‌നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം ഉണ്ടാകൂ. അനുരഞ്ജനത്തിന്റെ പേരില്‍ വിശ്വാസവും അവകാശവും ബലികഴിക്കില്ലെന്നും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു.

ഏതു വിശ്വാസത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടേയും അവകാശമാണ്. അവകാശവും വിശ്വാസവും സംരക്ഷിക്കുമെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി. പത്തനംതിട്ട മഞ്ഞനിക്കര പള്ളിയിലെ പുതിയ കെട്ടിടത്തിന്റെ കൂദാശ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Other News in this category4malayalees Recommends