മോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍ ; അഭിനന്ദനവുമായി ട്രംപ്

മോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍ ; അഭിനന്ദനവുമായി ട്രംപ്
വീണ്ടും പ്രധാനമന്ത്രിസ്ഥാനത്തേയ്‌ക്കെത്തുന്ന നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി വലിയൊരു മനുഷ്യനും മികച്ച നേതാവുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. മോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാര്‍ ഭാഗ്യം ചെയ്തവരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയവിജയത്തില്‍ അഭിനന്ദിച്ചെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മികവുറ്റ നേതാവാണ്, അദ്ദേഹത്തെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യമുള്ളവരാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മോദി തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം തന്റെ നല്ല സുഹൃത്താണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുമായി യുഎസിന് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്നാലെ വൈസ് പ്രെസിഡന്റ് മൈക്ക് പെന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ, മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ് തുടങ്ങിയവരും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. മോദിയെ അഭിനന്ദിച്ച് യുഎസ് ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനമാണ് ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പെന്നും ഇത് ലോകമെമ്പാടുമുള്ള ജനാധിപത്യരാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രചോദനമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് പറഞ്ഞു

Other News in this category4malayalees Recommends