ഇംഗ്ലണ്ടില്‍ നിലവിലുള്ള വീടുകള്‍ വലുതാക്കാന്‍ ഉടമകള്‍ പ്ലാനിംഗ് പെര്‍മിഷന്‍ നേടേണ്ട; ടെറസ്ഡ്, സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ആറ് മീറ്റര്‍ വരെയും ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് എട്ട് മീറ്റര്‍ വരെയും ഉയരം കൂട്ടാം

ഇംഗ്ലണ്ടില്‍ നിലവിലുള്ള വീടുകള്‍ വലുതാക്കാന്‍  ഉടമകള്‍ പ്ലാനിംഗ് പെര്‍മിഷന്‍ നേടേണ്ട;  ടെറസ്ഡ്, സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ആറ് മീറ്റര്‍ വരെയും ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് എട്ട് മീറ്റര്‍ വരെയും ഉയരം കൂട്ടാം

ഇംഗ്ലണ്ടില്‍ നിലവിലുള്ള വീടുകള്‍ വലുതാക്കാന്‍ ഇനി മുതല്‍ ഉടമകള്‍ പ്ലാനിംഗ് പെര്‍മിഷന്‍ നേടേണ്ടെതില്ലെന്ന സന്തോഷ വാര്‍ത്ത പുറത്ത് വന്നു. താല്‍ക്കാലികമായി നടപ്പിലാക്കിയ നിയമം അനുസരിച്ച് ഫുള്‍ പ്ലാനിംഗ് അപ്ലിക്കേഷന്‍ സമര്‍പ്പിക്കാതെ സിംഗിള്‍ സ്റ്റോറി റിയര്‍ എക്‌സ്റ്റന്‍ഷനുകള്‍ സാധ്യമാകുന്നതാണ്. ഈ നിയമം പിന്നീട് സ്ഥിരമാക്കുമെന്നും സൂചനയുണ്ട്. ടെറസ്ഡ്, സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ആറ് മീറ്റര്‍ ഉയരം വരെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. എന്നാല്‍ ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് എട്ട് മീറ്റര്‍ വരെ ഉയരം വര്‍ധിപ്പിക്കാന്‍ സാധിക്കും.


എന്നാല്‍ ഇത്തരത്തില്‍ വീടുകളുടെ ഉയരം വര്‍ധിപ്പിക്കുന്നതിന് അയല്‍ക്കാര്‍ക്ക് എതിര്‍പ്പുണ്ടോയെന്ന കാര്യം അനുമതി നല്‍കുന്നതിന് മുമ്പ് പരിഗണിക്കുന്നതാണ്. 2013 മുതല്‍ ഇത് സംബന്ധിച്ച താല്‍ക്കാലിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ 1,10,000 പേരോളം പേര്‍ അനുഭവിച്ച് വരുന്നുണ്ട്. ലോക്കല്‍ അഥോറിറ്റിയില്‍ നിന്നും പ്ലാനിംഗ് പെര്‍മിഷന്‍ ആവശ്യമില്ലാത്ത മുന്‍ എക്സ്റ്റന്‍ഷന്‍ പരിധികള്‍ ഇത്തരം നിയമങ്ങളിലൂടെ ഇരട്ടിയാക്കിയിരുന്നു.

പുതിയ ഇളവിലൂടെ അംഗീകാരത്തിനായി മാസങ്ങള്‍ കാത്തിരിക്കുന്നതിന് പകരമായി പണി തുടങ്ങുന്നതിന് മുമ്പ് കൗണ്‍സില്‍ ഓഫ് ദി ബില്‍ഡിംഗ് വര്‍ക്കിനെ അിറിയിച്ചാല്‍ മതിയാകും. ഇതിനെ തുടര്‍ന്ന് ഈ പണിക്ക് എതിര്‍പ്പുണ്ടോയെന്ന് കൗണ്‍സില്‍ പ്രസ്തുത കെട്ടിടത്തിനടുത്ത് താമസിക്കുന്നവരോട് അന്വേഷിക്കുകയും ചെയ്യും. അവര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ മാത്രമേ പണിക്ക് അനുവാദം നല്‍കുകയുള്ളൂ. അയല്‍ക്കാര്‍ എതിര്പ്പ് പ്രകടിപ്പിച്ചാല്‍ കൗണ്‍സില്‍ അധികൃതര്‍ ഇതിനെ കുറിച്ച് അന്വേഷിക്കുകയും നിജസ്ഥിതി അറിഞ്ഞ് അതിനനുസൃതമായ തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നത്. അതായത് അയല്‍ക്കാരുടെ എതിര്‍പ്പില്‍ കഴമ്പുണ്ടെങ്കില്‍ പ്രസ്തുത എക്സ്റ്റന്‍ഷന് കൗണ്‍സില്‍ അംഗീകാരം നല്‍കുകയില്ല.

സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും റിയല്‍ എക്‌സ്റ്റന്‍ഷന്‍സ് മൂന്ന് മീറ്റര്‍ അല്ലെങ്കില്‍ നാല് മീറ്ററാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് ഫുള്‍ പ്ലാനിംഗ് അപേക്ഷ സമര്‍പ്പിക്കണമെന്ന നിബന്ധന തുടരുകയും ചെയ്യും. ഇതിന്റെ ഭാഗമായി സൂക്ഷ്മമായ നിരീക്ഷണത്തെ തുടര്‍ന്ന് മാത്രമേ അനുവാദം നല്‍കുകയുള്ളൂ. നിലവിലെ വീട്ടില്‍ സൗകര്യമില്ലെങ്കിലും സ്ഥലം മാറാതെ കുടുംബങ്ങള്‍ക്ക് വളരുന്നതിന് പുതിയ നിയമത്തിലൂടെ ഇംഗ്ലണ്ടിലെ കുടുംബങ്ങള്‍ക്ക് അവസരമൊരുക്കുമെന്നാണ് ഹൗസിംഗ് മിനിസ്റ്ററായ കിറ്റ് മാല്‍ട്ട്ഹൗസ് പറയുന്നത്. ചുവപ്പ് നാടയില്‍ കുടുങ്ങി വലയാതെ ഇംഗ്ലണ്ടിലെ വീട്ടുകാര്‍ക്ക് വീടുകള്‍ വലുതാക്കുന്നതിനുള്ള വഴിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Other News in this category4malayalees Recommends