സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ന്

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ന്

ചിക്കാഗോ: സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ന്. ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു .കോട്ടയം രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ് . ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ യമിൂൗല േഹാളില്‍ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്നു സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട് . ദേവാലയത്തിലെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കുന്നതിനുവേണ്ടി ഇടവക വികാരി ഫാ . തോമസ് മുളവനാലിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിന്റെയും സ്‌കൂള്‍ ഡയറക്ടര്‍മാരുടെയും അധ്യാപകരുടെയും പള്ളി എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.


മാതാപിതാക്കളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ ഹാളിലെ ചടങ്ങുകള്‍ ഭംഗിയാക്കുന്നതിനുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends